വിമാനത്തിലെ പ്രതിഷേധം: കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്ന് എം.വി ജയരാജൻ

Published : Jul 18, 2022, 11:18 AM ISTUpdated : Jul 18, 2022, 11:23 AM IST
വിമാനത്തിലെ പ്രതിഷേധം: കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്ന് എം.വി ജയരാജൻ

Synopsis

വാട്‌സ്ആപ്പ് ചാറ്റും ഓഡിയോ നിർദേശങ്ങളും പുറത്തു വന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റും  പ്രതിപക്ഷ നേതാവും കണ്ണൂർ ഡിസിസി നേതൃത്വവും ജനങ്ങളോട് മാപ്പ് പറയണമെന്ന് എം വി ജയരാജൻ.

കണ്ണൂര്‍: മുഖ്യമന്ത്രിയെ വിമാനയാത്രയിൽ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയത് യൂത്ത്‌കോൺഗ്രസ് നേതാക്കളാണെന്ന വാട്‌സ്ആപ്പ് ചാറ്റും ഓഡിയോ നിർദേശങ്ങളും പുറത്തു വന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റും  പ്രതിപക്ഷ നേതാവും കണ്ണൂർ ഡിസിസി നേതൃത്വവും ജനങ്ങളോട് മാപ്പ് പറയണമെന്ന് എം വി ജയരാജൻ (MV Jayarajan).

യൂത്ത്‌കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും ശബരിനാഥും റിജിൽ മാക്കുറ്റിയും വി.പി. ദുൽഖിഫിലും എൻ.എസ് നുസൂറുമാണ് യൂത്ത് കോൺഗ്രസിൻ്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഈ ഗൂഢാലോചനയിൽ മുഖ്യപങ്കുവഹിച്ചത് ശബരിനാഥാണെന്നും ജയരാജൻ ആരോപിച്ചു. സംഭവത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയാണ് രേഖകൾ സഹിതം ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഗൂഢാലോചനക്കാരുടെ പേരിൽ പോലീസ് കേസ് എടുക്കണം. 

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: ശബരീനാഥനെ ചോദ്യം ചെയ്യാൻ പൊലീസ്, ഹാജരാകാൻ നോട്ടീസ് നൽകി

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്, കോൺഗ്രസ് പ്രവർത്തകർക്കും വിലക്ക്

അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിന് അകത്ത് നടന്ന വധശ്രമക്കേസിൻ്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥൻ പറഞ്ഞു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ല. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടന തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് ഇൻഡിഗോ വിമാനത്തിൽ നടന്നത്. ഇതേക്കുറിച്ച് പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും ശബരീനാഥൻ പ്രതികരിച്ചു.

മുഖ്യമന്ത്രിക്ക് നേരെ ഇൻ‍ഡിഗോ വിമാനത്തിൽ യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. വിമാനത്തിനകത്ത് പ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ മുഖ്യപ്രതികൾ. പ്രതിഷേധം ആസൂത്രണം ചെയ്തത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പിൽ വച്ചാണെന്നും ഇതിന് നിര്‍ദേശം നൽകിയത്. ശബരീനാഥനാണെന്നും സൂചിപ്പിക്കുന്ന തരത്തിലുള്ള വാട്സാപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ വധശ്രമക്കേസ് അന്വേഷിക്കുന്ന ശംഖുമുഖം അസി.കമ്മീഷണര്‍ പൃഥിരാജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശബരിയോട് ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. 

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: ശബരീനാഥനെ ചോദ്യം ചെയ്യാൻ പൊലീസ്, ഹാജരാകാൻ നോട്ടീസ് നൽകി

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്, കോൺഗ്രസ് പ്രവർത്തകർക്കും വിലക്ക്

 

PREV
click me!

Recommended Stories

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു
'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ബിജെപി ആരോപണം