
തിരുവനന്തപുരം; വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന മുലം പൊതുജനങ്ങള്‍ക്കുണ്ടായ അധിക ബാധ്യതയും ആശങ്കയും സഭയിലുന്നയിച്ച് പ്രതിപക്ഷം.അന്‍വര്‍ സാദത്താണ് അടിയന്തര പ്രമേത്തിന് നോട്ടീസ് നല്‍കിയത് തുടർച്ചയായ അഞ്ചാം വർഷം പ്രവർത്തന ലാഭം എന്ന കെഎസ്ഇബിയുടെ അവകാശവാദം പ്രതിപക്ഷം ചോദ്യം ചെയ്തു പ്രവര്‍ത്തനലാഭമെങ്കില്‍.എന്തിന് വർധനവെന്ന് പ്രതിപക്ഷം ചോദിച്ചു. സർക്കാരിന് യുക്തി ഇല്ല .ലാഭ വിഹിതം ഉപഭോക്താക്കൾക്ക് കൊടുക്കേണ്ടതാണ്.യൂണിറ്റ് ന് 40 പൈസയെങ്കിലും കുറയ്ക്കാൻ ആകുമായിരുന്നു. നിരക്ക് വര്‍ദ്ധന മൂലം സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും. ഓഫീസേഴ്‌സ് സംഘടനകൾ വൈദ്യുതി പർച്ചേസിൽ ഇടപെട്ടു.ട്രാൻസ് ഗ്രിഡ് പദ്ധതിക്ക് കുടപിടിച്ചത് ഒരു നേതാവ്.വലിയ ക്രമക്കേട് നടന്നു.ഇപ്പോൾ വീണ്ടും സംഘടനാ ഭരണമാണ് നടക്കുന്നത്..മന്ത്രി നിസഹായനാണ്.90 ഉദ്യോഗസ്ഥരെ വാട്‌സ്ആപ്പ് സന്ദേശം വഴി നിയമിച്ചു.12 കോടി ആണ് അധിക ചെലവ് വന്നു..ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.ബോർഡ് സർവ നാശത്തിലേക്ക് പോകുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ സാധാരണക്കാരന് ചാർജ് വർധനവ് വന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി വിശദീകരിച്ചു.കുടിശികയും നിരക്ക് വർധനവുമായി ബന്ധമില്ല.ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.സർക്കാറിനെക്കാൾ ജനങ്ങളോട് പ്രതിബദ്ധത വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. 16 ശതമാനം നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടപ്പോള്‍ റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചത് 6.6 ശതമാനം മാത്രമാണ്.യൂണിറ്റിന് 40 പൈസയെങ്കിലും കുറക്കാമായിരുന്നു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam