സിബിഐ കൂട്ടിലടച്ച പട്ടി, ഇഡി കോൺ​ഗ്രസിനും ബിജെപിക്കും ഇലക്ഷൻ ഏജൻ്റ്: എംവി ജയരാജൻ

Published : Nov 16, 2020, 07:36 PM IST
സിബിഐ കൂട്ടിലടച്ച പട്ടി, ഇഡി കോൺ​ഗ്രസിനും ബിജെപിക്കും ഇലക്ഷൻ ഏജൻ്റ്: എംവി ജയരാജൻ

Synopsis

സുപ്രീം കോടതി പറയുമ്പോലെ സിബിഐ തത്തയല്ല യജമാനൻമാർ വരുമ്പോൾ സ്നേഹം കാണിക്കുന്ന പട്ടിയാണ്. യജമാനന്മാർ അല്ലാത്തവരെ കാണുമ്പോൾ  അവർ കുരക്കുന്നു. 

കണ്ണൂർ: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിബിഐ കൂട്ടിലടച്ച പട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. 

സുപ്രീം കോടതി പറയുമ്പോലെ സിബിഐ തത്തയല്ല യജമാനൻമാർ വരുമ്പോൾ സ്നേഹം കാണിക്കുന്ന പട്ടിയാണ്. യജമാനന്മാർ അല്ലാത്തവരെ കാണുമ്പോൾ  അവർ കുരക്കുന്നു. ഇഡിയാവട്ടെ കോൺ​ഗ്രസിൻ്റേയും ബിജെപിയുടേയും തെരഞ്ഞെടുപ്പ് ഏജൻ്റിനെ പോലെയാണ് പ്രവർത്തിക്കുന്നത്. 

സിഎജി ഭരണഘടനാ സ്ഥാപനമാണ്. അതുപോലെ സംസ്ഥാന സർക്കാരും ഭരണഘടനയും നിയമവ്യവസ്ഥയും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.കിഫ്ബിയാവട്ടെ 1999  മുതൽ വായ്പ വാങ്ങി വികസന പദ്ധതികൾ നടപ്പാക്കി വരുന്നു.കിഫ്ബി പ്രവർത്തിക്കുന്നത് കേരള നിയമസഭ പാസാക്കിയ നിയമമനുസരിച്ചാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു