
കണ്ണൂർ: എരുവേശിയിൽ സംഘർഷമുണ്ടാക്കിയത് സജീവ് ജോസഫ് എം എൽ എ യുടെ നേതൃത്വത്തിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അവിടുത്തെ ദൃശ്യങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകും. സി പി എം നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സിപിഎം അക്രമം എന്നത് കള്ള പ്രചരണമാണ്. ആ പ്രചരണം മാധ്യമങ്ങൾ ഏറ്റെടുത്തത് ദൗർഭാഗ്യകരമെന്നും എംവി ജയരാജൻ പറഞ്ഞു.
ആർ എസ് എസുകാരന്റെ മനസുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ജവഹർലാൽ നെഹ്റുവിനെ കൂട്ടുപിടിക്കുന്നത് ശരിയല്ലെന്ന് എംവി ജയരാജൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണം. ഗവർണർ മലർന്ന് കിടന്ന് തുപ്പുകയാണെന്നും ഗവർണറെ നാറുന്നുവെന്നും പറഞ്ഞ ജയരാജൻ ഇത് ഇനിയും സഹിക്കാനാവില്ലെന്നും പറഞ്ഞു.
എരുവശേരി സംഘർഷവുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ സുനുവിനെതിരെ ആഭ്യന്തര വകുപ്പിന്റെ നടപടി ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നയത്തിനെതിരെ ചില ഉദ്യോഗസ്ഥർ പെരുമാറുന്നു. പി കെ ശ്രീമതിയുടെ വിമർശനം ആഭ്യന്തര വകുപ്പിന് എതിരല്ലെന്നും എംവി ജയരാജൻ പറഞ്ഞു.