'സിബിഐ കൂട്ടിലിട്ട പട്ടി, യജമാന സ്നേഹം കാണിക്കുന്നു': എംവി ജയരാജൻ

Published : Dec 12, 2020, 02:42 PM IST
'സിബിഐ കൂട്ടിലിട്ട പട്ടി,  യജമാന സ്നേഹം കാണിക്കുന്നു': എംവി ജയരാജൻ

Synopsis

'അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ലൈഫ് മിഷൻ പദ്ധതി യുഡിഎഫും ബിജെപിയും തടസ്സപ്പെടുത്തുകയാണ്. കോടതി ഭാഷയിൽ പറഞ്ഞാൽ സിബിഐ കൂട്ടിലിട്ട തത്തയാണ്. എന്നാൽ തന്നോട് ചോദിച്ചാൽ സിബിഐ കൂട്ടിലിട്ട പട്ടിയാണെന്നെ പറയുകയുള്ളു'.

കണ്ണൂർ: കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിബിഐ കൂട്ടിലിട്ട പട്ടിയാണെന്നും പരാമർശത്തിന്റെ പേരിൽ ജയിലിൽ പോകാനും മടിയില്ലെന്നും ജയരാജൻ വലിയപറമ്പിലെ എൽഡിഎഫ് പൊതുയോഗത്തിൽ പറഞ്ഞു. 

'അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ലൈഫ് മിഷൻ പദ്ധതി യുഡിഎഫും ബിജെപിയും തടസ്സപ്പെടുത്തുകയാണ്. കോടതി ഭാഷയിൽ പറഞ്ഞാൽ സിബിഐ കൂട്ടിലിട്ട തത്തയാണ്. എന്നാൽ തന്നോട് ചോദിച്ചാൽ സിബിഐ കൂട്ടിലിട്ട പട്ടിയാണെന്നെ പറയുകയുള്ളു.
കൂട്ടിലിട്ട പട്ടികൾ യജമാന സ്നേഹം കാണിക്കും. മറ്റുള്ളവരെ കാണുമ്പോൾ കുരച്ചുകൊണ്ടിരിക്കും. കടിക്കുന്നതിന് മുന്നോടിയാണ് ഇവയുടെ കുര. എന്നായിരുന്നു  വലിയപറമ്പിലെ എൽഡിഎഫ് പൊതുയോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാമർശം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചത് സ്വർണം; നിർണായക രേഖ ഏഷ്യാനെറ്റ് ന്യൂസിന്, പിടിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയിൽ നിന്ന്
കൊച്ചിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധൻ കെ സി ജോയ് കിണറിൽ വീണ് മരിച്ചു