ദൈവം ഉണ്ടെങ്കിൽ അത് സിപിഎമ്മാണ്,അന്നവും വസ്ത്രവും നൽകുന്നയാളാണ് ദൈവമെന്ന് ഗുരു പറഞ്ഞിട്ടുണ്ട്:എംവി ജയരാജന്‍

Published : Apr 10, 2025, 02:31 PM ISTUpdated : Apr 10, 2025, 03:35 PM IST
ദൈവം ഉണ്ടെങ്കിൽ അത് സിപിഎമ്മാണ്,അന്നവും വസ്ത്രവും നൽകുന്നയാളാണ് ദൈവമെന്ന്  ഗുരു പറഞ്ഞിട്ടുണ്ട്:എംവി ജയരാജന്‍

Synopsis

ശ്രീനാരായണഗുരുവിനെ ദൈവമായി ചിത്രീകരിച്ചപ്പോൾ താൻ വെറും മനുഷ്യനാണെന്ന് പറഞ്ഞത് ഓർക്കണം.

കണ്ണൂര്‍: അന്നവും വസ്ത്രവും നൽകുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍ പറഞ്ഞു.
അങ്ങനെ എങ്കിൽ ദൈവം എന്നത് ഉണ്ടെങ്കിൽ അത് സി പി എമ്മാണ്. ശ്രീനാരായണഗുരുവിനെ ദൈവമായി ചിത്രീകരിച്ചപ്പോൾ താൻ വെറും മനുഷ്യനാണെന്ന് പറഞ്ഞത് ഓർക്കണം.

വ്യക്തികളേക്കാൾ പ്രധാനം പാർട്ടിയാണ്.ഏത് നേതാവായാലും പാർട്ടിക്ക് വിലപ്പെട്ടതാണ്.എന്നാൽ എല്ലാത്തിലും വലുതാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും  ഇടം കിട്ടാത്ത സാഹചര്യത്തില്‍ പി ജയരാജനെ പുകഴ്ത്ത് കണ്ണൂരിലെ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ വച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിനാണ് എംവിജയാജന്‍റെ  പ്രതികരണം

 

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി