കൊച്ചി - ധനുഷ്കോടി ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ കനത്ത മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ സഞ്ചാരികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

മൂന്നാർ: മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ രീതിയിലുള്ള വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് മൂന്നാർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി - ധനുഷ്കോടി ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ കനത്ത മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ സഞ്ചാരികൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്നാർ ടൗണിലേക്ക് പ്രവേശിക്കാതെ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ദേവികുളം റോഡിലേക്ക് തിരിച്ചുവിടുകയാണ്. പെട്ടെന്നുണ്ടായ ഈ റൂട്ട് മാറ്റം കാരണം മൂന്നാർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇടയ്ക്കിടെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. നിലവിൽ വിള്ളൽ കണ്ടെത്തിയ ഭാഗത്ത് ജനവാസമുള്ള വീടുകളില്ലാത്തതിനാൽ ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഒഴിവായിട്ടുണ്ട്. എന്നിരുന്നാലും, ഭീഷണിയുയർത്തുന്ന ഈ പ്രശ്നത്ത് വിദഗ്ധ സംഘം എത്തി വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.