
കണ്ണൂര്‍: കൊവിഡ് മുക്തനായി വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെകെ ശൈലജ തുടങ്ങി ആരോഗ്യപ്രവര്‍ക്കടക്കം നന്ദി അറിയിച്ചു. കൊവിഡ് മുക്തനായതിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവി ജയരാജന്റെ പ്രതികരണം. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയാണ്. നിരന്തരമായി ബന്ധപ്പെട്ട് ആരോഗ്യസ്ഥിതി പൂര്‍വസ്ഥിതിയിലാക്കാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെകെ ശൈലജ, ആരോഗ്യ വകുപ്പ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ്, സിപിഎം-എല്‍ഡിഎഫ് നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ജയരാജന്‍ നന്ദി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. കോവിഡ് ന്യൂമോണിയ ഉള്‍പ്പെടെ ബാധിച്ച് ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയാണ്. നിരന്തരമായി ബന്ധപ്പെട്ട് കൊണ്ട് എന്റെ ആരോഗ്യസ്ഥിതി പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ നേതൃത്വം കൊടുത്ത കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി സ. പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി സ. കെ.കെ. ശൈലജ ടീച്ചര്‍ എന്നിവര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ , നേഴ്‌സുമാര്‍ തുടങ്ങിയവര്‍ക്കും മന്ത്രിമാരടക്കമുള്ള സിപിഐഎം-എല്‍ ഡി എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മറ്റു പാര്‍ട്ടികളിലെ സുഹൃത്തുക്കള്‍ക്കും കലക്ടറടക്കമുള്ള ഉദ്യോഗസ്ഥന്മാര്‍ക്കും അഭ്യുദകാംക്ഷികള്‍ക്കും
നന്ദി അറിയിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam