
തിരുവനന്തപുരം : കേരളാ തീരത്ത് തീപിടിച്ച എംവി വാൻ ഹായ് 503 കപ്പലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കണ്ടെയ്നറിനാണ് തീ പിടിച്ചതെന്നാണ് ദൃശ്യങ്ങളിൽ നിന്നുള്ള പ്രാഥമിക നിഗമനം. നിലവിൽ കപ്പൽ മുങ്ങിയിട്ടില്ല.
കൊളംബോയിൽ നിന്ന് നവ ഷെവയിലേക്കുള്ള യാത്രാമധ്യേ കപ്പലിലെ ഡെക്കിൽ സ്ഫോടനം റിപ്പോർട്ട് ചെയ്തുവെന്നാണ് നേവി അറിയിച്ചത്. ആകെ 22 പേരടങ്ങുന്ന കണ്ടെയ്നർ കാർഗോ കപ്പലായിരുന്നു ഇത്. കപ്പലിലുണ്ടായിരുന്ന 4 ജീവനക്കാരെ കാണാതായതായും 5 ജീവനക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
നാലുപേർ ഫയർ ഫൈറ്റിംഗിൽ ഏർപ്പെട്ടിരുന്നു. ഈ നാലു പേരെ കുറിച്ചാണ് നിലവിൽ വിവരമൊന്നുമില്ലാത്തതെന്നാണ് നേവി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ബാക്കി 18 പേരെ രക്ഷിച്ചു. കപ്പലിലെ ലൈഫ് റാഫ്റ്റ് ഉപയോഗിച്ചാണ് ഇവർ രക്ഷപ്പെട്ടത്. കടലിൽ ചാടിയ ജീവനക്കാരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കപ്പലിൽ തന്നെയുള്ള രക്ഷാ ബോട്ടുകൾ ഉപയോഗിച്ചാണ് ഇവരെ രക്ഷിച്ചത്. കപ്പൽ ക്യാപ്റ്റൻ അടക്കമുള്ളവർ കപ്പലിൽ തുടരുകയാണ്. കണ്ടെയ്നറിനാണ് തീ പിടിച്ചത് എന്ന് പ്രാഥമിക നിഗമനം.