'മലക്കം മറിഞ്ഞ് ജനീഷ് കുമാർ, കോന്നിയുടെ വന സൗന്ദര്യം പുറം ലോകത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യം'; സതീശനെ പരിഹസിച്ചതിൽ പുതിയ വിശദീകരണം

Published : May 14, 2026, 03:40 PM IST
Janeesh Kumar

Synopsis

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ച തന്റെ മുൻ പരിഹാസത്തിൽ നിന്നും കെ.യു. ജനീഷ് കുമാർ എംഎൽഎ മലക്കംമറിഞ്ഞു. കോന്നിയുടെ വനസൗന്ദര്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ജനീഷ് കുമാറിന്റെ പുതിയ വിശദീകരണം.

തിരുവനന്തപുരം: വി.ഡി. സതീശനെ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ച മുൻ നിലപാട് മാറ്റി കെ.യു. ജനീഷ് കുമാർ എംഎൽഎ. കോന്നിയുടെ വനസൗന്ദര്യം പുറം ലോകത്തെ അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ജനീഷ് കുമാർ പറഞ്ഞു. സതീശന് വനവാസത്തിന് പറ്റിയ കാടുകൾ കോന്നിയിൽ ഉണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് വേളയിൽ ജനീഷ് ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയമുണ്ടാകുകയും മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുക്കുകയും ചെയ്തതോടെയാണ് ജനീഷ് കുമാർ നിലപാട് മാറ്റിയത്. ‌

ശ്രീരാമചന്ദ്രന്‍റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നുമായിരുന്നു എംഎൽഎ കെ യു ജനീഷ് കുമാർ പറഞ്ഞിരുന്നത്. ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന പ്രതിപക്ഷ നേതാവിന്‍റെ അവകാശവാദം വെറും സ്വപ്നം മാത്രമാണെന്നും, തോൽവിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും ജനീഷ് കുമാർ ഫേസ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. 

ശ്രീരാമചന്ദ്രന്‍റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും എംഎൽഎ കുറിച്ചു. ശ്രീരാമനൊപ്പം ലക്ഷ്മണൻ പോയതുപോലെ, കൂട്ടിന് എറണാകുളം ഡിസിസി പ്രസിഡന്‍റിനെയും അങ്ങേയ്ക്ക് ഒപ്പം കൂട്ടാവുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബെസ്റ്റ് വിഷസ് മൈ ബെസ്റ്റ് ഡിയർ കൊളീ​ഗ്'; വി.ഡി. സതീശന് ആശംസകൾ നേർന്ന് കെ.സി. വേണു​ഗോപാൽ
'ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി'; വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ബിജെപി