Latest Videos

ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ, കാണാതായത് ഇന്നലെ രാത്രി; ദുരൂഹത മാറാതെ പൊലീസുകാരുടെ മരണം

By Web TeamFirst Published May 19, 2022, 4:09 PM IST
Highlights

ഷോക്കേറ്റ് മരിച്ചുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ വിദ്ഗ്ധ പരിശോധനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിക്കേണ്ടതുണ്ട്. 

പാലക്കാട് : മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹ നീങ്ങിയില്ല. ക്യാമ്പിനോട് ചേർന്നുള്ള വയലിലാണ് ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ വിദ്ഗ്ധ പരിശോധനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിക്കേണ്ടതുണ്ട്. 

ക്യാമ്പിൽ നിന്ന് നൂറുമീററ്റർ അകലെ കൊയത്തുകഴിഞ്ഞ വയലിൽ രണ്ടുഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. തമ്മിൽ നൂറുമീറ്ററിൽ താഴെ മാത്രം ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശരീരത്തിൽ പൊള്ളലേറ്റതുപോലെയുള്ള പാടുകളുണ്ട്. ഷോക്കേറ്റാണ് മരണമെന്ന് സംശയിക്കുമ്പോഴും മരിച്ചു കിടന്ന സ്ഥലത്ത് വൈദ്യുത കമ്പികൾ പൊട്ടി വീണിട്ടില്ല. വന്യമൃഗങ്ങളെ തുരത്താനുള്ള ഫെൻസിങ്ങോ സമീപത്തില്ല. ആരെങ്കിലും അപായപ്പെടുത്തി, ഇവിടെ കൊണ്ടിട്ടതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്ഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ, മൃതദേഹങ്ങൾ പൊലീസ് ക്യാമ്പിനടുത്തെ പാടത്ത്

ഇരുവരും ഡ്യൂട്ടിയിൽ ആയിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. രാത്രി ബാഡ്മിന്‍റൺ കളിച്ച് മടങ്ങിയതാണ് ഇരുവരും. താമസ സ്ഥലത്ത് എത്താതായതോടെ ക്യാമ്പിലുള്ളവർ തെരച്ചിൽ തുടങ്ങി. എവിടെയും കണ്ടെത്താനായില്ല. രാവിലെ തെരച്ചിൽ വ്യാപിപ്പിച്ചപ്പോഴാണ് വയലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. എ ആർ ക്യാമ്പിലെ അസി. കമാൻഡന്‍റും കായിക താരവുമായ സിനിമോളുടെ പങ്കാളിയാണ് മരിച്ച അശോകൻ. കാവശ്ശേരി സ്വദേശിയാണ് മോഹൻദാസ്. 

click me!