പ്രിയങ്കയെ കാണാൻ ഏറെ നേരം കാത്തിരുന്നു, അനുമതി നിഷേധിച്ചത് അപമാനിക്കുന്നത് പോലെ തോന്നി; എൻ എം വിജയൻ്റെ മരുമകൾ

Published : May 05, 2025, 11:45 AM IST
പ്രിയങ്കയെ കാണാൻ ഏറെ നേരം കാത്തിരുന്നു, അനുമതി നിഷേധിച്ചത് അപമാനിക്കുന്നത് പോലെ തോന്നി; എൻ എം വിജയൻ്റെ മരുമകൾ

Synopsis

പ്രിയങ്ക ഗാന്ധിയെ കാണാൻ അനുമതി നിഷേധിച്ചത് അപമാനകരമായി തോന്നിയെന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറര്‍ എൻ എം വിജയൻ്റെ മരുമകൾ. പ്രിയങ്കയെ കാണാതിരിക്കാൻ പ്രാദേശിക നേതാക്കൾ ഇടപെട്ടു എന്ന് സംശയം.

വയനാട്: പ്രിയങ്ക ഗാന്ധിയെ കാണാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറര്‍ എൻ എം വിജയൻ്റെ കുടുംബം. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് അപമാനിക്കുന്നത് പോലെയാണ് തോന്നിയതെന്ന് എൻ എം വിജയൻ്റെ മരുമകൾ പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രിയങ്കയെ കാണാതിരിക്കാൻ പ്രാദേശിക നേതാക്കൾ ഇടപെട്ടെന്ന് സംശയിക്കുന്നു. സാമ്പത്തികമായി സഹായിക്കുമെന്ന് പറഞ്ഞതുകൊണ്ട് കോൺഗ്രസിനൊപ്പം നിൽക്കുകയായിരുന്നു. 10 ലക്ഷം തന്നെങ്കിലും രണ്ടരക്കോടിയുടെ മുകളിൽ ബാധ്യതയുണ്ടെന്നും കുടുംബം പറയുന്നു.

പ്രിയങ്കയെ കാണാൻ കുറെ നേരം കാത്തിരുന്നു. അനുമതി നിഷേധിച്ച് അപമാനിക്കുന്നത് പോലെയാണ് തോന്നിയത്. പ്രാദേശിക നേതാക്കൾ പ്രിയങ്കയെ കാണാതിരിക്കാൻ ഇടപെട്ടു എന്ന് സംശയിക്കുന്നുവെന്നും എൻ എം വിജയൻ്റെ മരുമകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആദ്യമായാണ് ഐസി ബാലകൃഷ്ണന്റെ പേരെടുത്ത് പറയേണ്ടി വന്നത്. സാമ്പത്തികമായി സഹായിക്കുമെന്ന് പറഞ്ഞതുകൊണ്ട് കോൺഗ്രസിനൊപ്പം നിൽക്കുകയായിരുന്നു. ഇന്നലത്തെ പ്രതികരണത്തിന് ശേഷം കോൺഗ്രസ് നേതാക്കൾ ആരും വിളിച്ചിട്ടില്ല. 10 ലക്ഷം തന്നെങ്കിലും രണ്ടരക്കോടിയുടെ മുകളിൽ ബാധ്യതയുണ്ടെന്നും കുടുംബം പറയുന്നു. കുടുംബത്തിനെതിരെ ഇപ്പോൾ വലിയ പ്രചരണം നടക്കുന്നു. മറ്റൊരു പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നാണ് പ്രചരണം. മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നും എൻ എം വിജയൻ്റെ മരുമകൾ പറയുന്നു. 

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് എന്‍ എം വിജയൻ ആത്മഹത്യ ചെയ്തത്. വിഷം അകത്ത് ചെന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി‍ൽ ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷററും മകനും മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന മകൻ മുൻപ് ഒരു അപകടത്തില്‍പ്പെട്ട് നാളുകളായി കിടപ്പിലായിരുന്നു. എൻ എം വിജയന് ഒന്നരക്കോടി രൂപയുടെ ബാധ്യതകളെന്ന് ഡയറിക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. വിജയന്റെ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്ത ഡയറിയിൽ 2022 വരെയുള്ള ബാധ്യതകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബത്തേരി അ‍ർബൻ ബാങ്ക് നിയമന തട്ടിപ്പിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ആരോപിക്കുന്ന സിപിഎം, ഇതിന് പിന്നില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എ ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം