നാദാപുരത്ത് കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; നില ഗുരുതരം

Published : Feb 23, 2021, 07:44 AM IST
നാദാപുരത്ത് കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; നില ഗുരുതരം

Synopsis

പുലർച്ചെ രണ്ടരയോടെ വീട്ടിൽ നിന്ന് തീയും ശബ്ദവും കേട്ട നാട്ടുകാരാണ് ഇത് ആദ്യം അറിഞ്ഞത്. തീയണച്ച ശേഷം നാല് പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിൻ, ഷാലീസ് എന്നിവർക്കാണ് പൊള്ളലേറ്റത്. വീടിന്റെ ഒരു മുറി പൂർണമായും കത്തിനശിച്ചു. പുലർച്ചെ രണ്ടരയോടെ വീട്ടിൽ നിന്ന് തീയും ശബ്ദവും കേട്ട നാട്ടുകാരാണ് ഇത് ആദ്യം അറിഞ്ഞത്. തീയണച്ച ശേഷം നാല് പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരുടെയും നില ഗുരുതരമാണ്. ആത്മഹത്യാ ശ്രമമാണെന്ന് പൊലീസ് സംശയിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനവിധിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം, തിരുത്തേണ്ട നിലപാടുകൾ തിരുത്തണമെന്നും ബിനോയ് വിശ്വം
ആദ്യ ഫലം വന്നപ്പോല്‍ തോല്‍വി; റീ കൗണ്ടിംഗില്‍ വിജയം നേടി സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ