'പ്രവർത്തനം സമുദായ നന്മയ്ക്കായല്ല, വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി', സുകുമാരൻ നായർക്കെതിരെ പടയൊരുക്കവുമായി നായർ ഐക്യവേദി

Published : Nov 10, 2025, 07:07 AM IST
g sukumaran nair

Synopsis

എൻഎസ്എസ് ജനറൽസെക്രട്ടറി സുകുമാരൻ നായർക്കെതിരെ പടയൊരുക്കവുമായി നായർ ഐക്യവേദി

തിരുവനന്തപുരം: എൻഎസ്എസ് ജനറൽസെക്രട്ടറി സുകുമാരൻ നായർക്കെതിരെ പടയൊരുക്കവുമായി നായർ ഐക്യവേദി. ആലപ്പുഴ വള്ളികുന്നത്ത് വിവിധ നായർ സംഘടനകളുടെ നേതൃത്വത്തിൽ നായർ നേതൃസംഗമം സംഘടിപ്പിച്ചു. സർക്കാർ അവഗണനയ്ക്കെതിരെയും സംഗമം പ്രതിഷേധമറിയിച്ചു. എൻഎസ്എസിന്‍റെ സമീപകാല നിലപാടിനെതിരെയായിരുന്നു വള്ളികുന്നം വിദ്യാധിരാജാപുരത്ത് നായർ ഐക്യവേദിയുടെ നേതൃസംഗമം. സമുദായ നന്മയ്ക്കായല്ല ഇന്നത്തെ എന്‍എസ്എസ് നേതൃത്വം പ്രവർത്തിക്കുന്നതെന്നും വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണെന്നും സംഘാടകർ ആരോപിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയായിരുന്നു രൂക്ഷ വിമർശനം.

ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ നൽകിയ റിപ്പോർട്ട് മൂന്നരവർഷം കഴിഞ്ഞിട്ടും സർക്കാർ നിയമസഭയിൽ അവതരിപ്പിക്കാനോ നടപ്പാക്കാനോ തയ്യാറായിട്ടില്ലെന്ന് നേതൃത്വം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരെ കണ്ടെത്തി പഠനം നടത്താൻ സർക്കാർ നിയോഗിച്ചതായിരുന്നു ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷനെ. സർക്കാർ അവഗണനയ്ക്കെതിരെ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനും നേതൃസംഗമത്തിൽ തീരുമാനമായി. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ നായർ സംഘടനാ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. എൻഎസ്എസിന് ബദലായി സമുദായ അംഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുകയാണ് നായർ ഐക്യവേദി ലക്ഷ്യമിടുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്
തൊഴിലുറപ്പ് ഭേദഗതി; ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്,ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണം എന്ന് ആവശ്യം