
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ സത്യം ഒരു നാൾ പുറത്തുവരുമെന്ന് ഉറപ്പായിരുന്നുവെന്ന് നമ്പി നാരായണൻ. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷമെന്നും നമ്പി നാരായണൻ പറഞ്ഞു. ചാരക്കേസിൻ്റെ കാലത്ത് എല്ലാ മാധ്യമങ്ങളും തനിക്കെതിരെ നിന്നു. ഏഷ്യാനെറ്റ് ന്യൂസും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫായിരുന്ന ടിഎൻ ഗോപകുമാറും മാത്രമാണ് നേരിനൊപ്പം നിലകൊണ്ടിരുന്നതെന്നും നമ്പി നാരായണൻ പ്രതികരിച്ചു.
ഇനി തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തനിക്ക് കുഴപ്പമില്ല. സിബി മാത്യൂസ് ജയിലിൽ പോകണമെന്ന് ആഗ്രഹമില്ല. അവര്‍ തന്നോട് മാപ്പ് പറയണമെന്ന് പോലുമില്ലെന്നും സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതോടെ തന്‍റെ ജോലി കഴിഞ്ഞെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഞാന്‍ തെറ്റുക്കാരൻ അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്ക് ഉണ്ടായിരുന്നു. 30 വർഷം അതിന് വേണ്ടിയാണ് പൊരുതിയത്. ഞാൻ ജീവിച്ചിരിക്കെ തന്നെ അത് നടന്നതിന്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണാടിയോടും ടി എൻ ജിയോടുമാണ് എല്ലാ നന്ദിയും. എല്ലാ മാധ്യമങ്ങളും എന്നെ ക്രൂഷിച്ചപ്പോൾ ഏഷ്യാനെറ്റാണ് സത്യം പുറത്ത് കൊണ്ടുവന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കണ്ണാടി എന്ന പരിപാടിയാണ് കേസിൽ വഴിതിരിവായതെന്നും നമ്പി നാരായണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam