കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു

By Web TeamFirst Published May 15, 2021, 8:41 AM IST
Highlights

ക്യാന്‍സര്‍ മുക്തരുടെയും അതിനെതിരെ പൊരുതുന്നവരുടെയും കൂട്ടായ്മയായ ‘അതിജീവനം’ സംഘടനയുടെ മുഖ്യസംഘാടകനായിരുന്നു. 

കോഴിക്കോട്: അർബുദത്തിനെതിരെ പോരാട്ടമുഖമായിരുന്ന നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ  ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ നാല്  മണിയോടെയായിരുന്നു അന്ത്യം. നാലു വർഷത്തോളമായി കാൻസർ  ബാധിതനായി ചികിൽസയിലായിരുന്നു. 

സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്നാണ് നന്ദു ശ്രദ്ധേയനായത്. ആയിരക്കണക്കിന് അർബുദ ബാധിതർക്ക് പ്രതീക്ഷ പകരുന്ന അതിജീവനം - കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!