ലഹരി കേസിൽ പൊലിസ് പിടിച്ചെടുത്ത തൊണ്ടിമുതൽ കാണാതായതിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് കമ്മീഷണർ

Published : Apr 05, 2025, 05:01 PM IST
ലഹരി കേസിൽ പൊലിസ് പിടിച്ചെടുത്ത തൊണ്ടിമുതൽ കാണാതായതിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് കമ്മീഷണർ

Synopsis

ആറു വർഷം മുമ്പ് കഴക്കൂട്ടം ട്രാഫിക് സിഗ്നൽ ജംഗ്ഷനിൽ വെച്ച് പൊലിസ് പിടികൂടിയ പ്രതിക്കെതിരെ വിചാരണ തുടങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

തിരുവനന്തപുരം: കഴക്കൂട്ടം പൊലിസ് പിടിച്ചെടുത്ത ലഹരി കേസിലെ തൊണ്ടിമുതൽ കാണാതായതിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ തോംസണ്‍ ജോസ്. 2018ൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടിമുതലുകള്‍ കാണാതായതിനെ തുടർന്ന് വിചാരണ നിലച്ചെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.  സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണറോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി സിറ്റി പൊലിസ് കമ്മീഷർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.

കോമേഷ്സൽ അളവിൽ എൽ.എസ്.ഡി സ്റ്റാമ്പും മറ്റ് ലഹരി വസ്തുക്കളുമായാണ് കഴക്കൂട്ടം സിഗ്നൽ ജംഗ്ഷനിൽ വച്ച് മുഹമ്മദ് മുറാജുദ്ദീനെന്ന പ്രതിയെ ആറു വർഷം മുമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. 20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം ചെയ്ത പ്രതിയ്ക്കെതിരെ വിചാരണ നടത്താൻ പൊലും ഇന്ന് കഴിയുന്നില്ല. തൊണ്ടി മുതലുകളോ പരിശോധന റിപ്പോർട്ട് കോടതിയിലില്ല. ശാസ്ത്രീയ പരിശോധനക്കായി അയച്ച തൊണ്ടി മുതൽ നഷ്ടമായത് പൊലിസിൽ നിന്നാണോ കോടതിയിൽ നിന്നാണോയെന്ന് കണ്ടെത്താൻ പൊലും ഒരു അന്വേഷണവും നടത്തിയിരുന്നില്ല. 

ലഹരി കേസിലെ പ്രതിയും തൊണ്ടിമുതൽ മുക്കിയവരും സ്വതന്ത്രമായി വിലസുന്നതിനെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്കു പിന്നാലെയാണ് കമ്മീഷണറുടെ ഇടപെടൽ ഉണ്ടായത്. സമാനമായ മറ്റെതെങ്കിലും കേസുകളുണ്ടോയെന്നും പരിശോധിക്കും. ദീർഘകാലമായി  വിചാരണ പൂർത്തിയാാത്തെ കിടക്കുന്ന ലഹരി കേസുകളടക്കം അവലോകനം ചെയ്യാനായി സ്ഥിരം സംവിധാനമുണ്ടാക്കിയെന്നും കമ്മീഷണർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം