'സീറ്റുകളുടെ എണ്ണം കൂടുന്നത് പ്രധാനം'; തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് നല്ല നേട്ടം പ്രതീക്ഷിക്കുന്നതായി മോദി

Published : Feb 14, 2021, 07:04 PM ISTUpdated : Feb 14, 2021, 07:27 PM IST
'സീറ്റുകളുടെ എണ്ണം കൂടുന്നത് പ്രധാനം'; തെരഞ്ഞെടുപ്പിൽ  കേരളത്തിൽ നിന്ന് നല്ല നേട്ടം പ്രതീക്ഷിക്കുന്നതായി മോദി

Synopsis

20 മിനുട്ട് നീണ്ടുനിന്ന കോർ കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം താഴെ തട്ട് മുതൽ തുടങ്ങിയതായി നേതാക്കൾ പ്രധാനമന്ത്രിയെ അറയിച്ചു. 

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ  കേരളത്തിൽ നിന്ന് മികച്ച നേട്ടം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര  മോദി. കൊച്ചിയിൽ  ചേർന്ന കോർ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് പ്രധാന മന്ത്രിയുടെ പരാമർശം.  വോട്ടിംഗ് ശതമാനം കൂട്ടുന്നതിനേക്കാൾ സീറ്റുകളുടെ എണ്ണം കൂടുന്നതാണ് പ്രധാനമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇതിനായി കേന്ദ്ര പദ്ധതികളുടെ നേട്ടം താഴെത്തട്ടിൽ എത്തിക്കണം. കേരളത്തിൽ അവഗണിക്കാൻ കഴിയാത്ത ശ്കതിയായി ബിജെപി മാറണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ലക്ഷ്യം നേടാൻ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി  സംസ്ഥാന അധ്യക്ഷൻ വിജയ് യാത്ര തുടങ്ങാനിരിക്കെയാണ് പ്രചാരണത്തിന് പ്രധാനമന്ത്രി തന്നെ തുടക്കമിട്ടത്. കൊച്ചി റിഫൈനറി ആസ്ഥാനത്തെ   പ്രത്യേക വേദിയിലാണ് സംസ്ഥാനത്തെ കോർ കമ്മിറ്റി അംഗങ്ങളുടെ യോഗം പ്രധാനമന്ത്രി പങ്കെടുത്ത് നടന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. സീറ്റുകളുടെ എണ്ണം ആണ് പ്രധാനമെന്നും  പ്രധാനമന്ത്രി വ്യക്തമാക്കി. 

20 മിനുട്ട് നീണ്ടുനിന്ന കോർ കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം താഴെ തട്ട് മുതൽ തുടങ്ങിയതായി നേതാക്കൾ പ്രധാനമന്ത്രിയെ അറയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി എത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  ശോഭ സുരേന്ദ്രൻ പ്രശ്നങ്ങളടക്കമുള്ള വിവാദ വിഷയങ്ങളൊന്നും ചർച്ചയിൽ വന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ടെടുപ്പ് മാറ്റിവച്ച 3 വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; ബിജെപിക്ക് നിർണായകം
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്