ശബരിമല കേസ്: വിശാലബെഞ്ചിനെ എതിർത്ത് നരിമാനും കപില്‍ സിബലും, അന്തിമവിധി അഞ്ചംഗബഞ്ചിന്‍റേത്

By Web TeamFirst Published Feb 3, 2020, 12:08 PM IST
Highlights

പുനഃപരിശോധന ഹർജികളിൽ കോടതിക്ക് എടുക്കാവുന്ന തീരുമാനം പരിമിതം. യുവതി പ്രവേശനവിധി ശരിയെന്നോ തെറ്റെന്നോ ആണ് കോടതി പറയേണ്ടതെന്നും ഫാലി എസ് നരിമാൻ

ദില്ലി: ശബരിമല വിഷയത്തിൽ വിശാലബെഞ്ചിനെ എതിർത്ത് ഫാലി എസ് നരിമാൻ. പുനപരിശോധനാ ഹർജികൾ വിശാലബെഞ്ചിന് വിട്ടിട്ടില്ലെന്ന്  നരിമാൻ വാദമുയർത്തി. നിയമപ്രശ്നം ഉയർത്തുന്ന ഹർജികളിലാണ് കോടതി ഇടപെടേണ്ടതെന്നും നരിമാൻ ചൂണ്ടിക്കാട്ടി. പുനഃപരിശോധന ഹർജികളിൽ കോടതിക്ക് എടുക്കാവുന്ന തീരുമാനം പരിമിതമെന്ന് ഫാലി എസ് നരിമാൻ കോടതിയില്‍ പറഞ്ഞു . യുവതി പ്രവേശനവിധി ശരിയെന്നോ തെറ്റെന്നോ ആണ് കോടതി പറയേണ്ടതെന്നും ഫാലി എസ് നരിമാൻ കൂട്ടിച്ചേര്‍ത്തു. 

ശബരിമല യുവതി പ്രവേശന കേസിൽ വിശാല ബെഞ്ച് വാദം കേൾക്കേണ്ടതിനായി  അഭിഭാഷകർ തയ്യാറാക്കിയ പരിഗണന വിഷയങ്ങളെ കേന്ദ്രസർക്കാർ എതിർത്തു. വിഷയങ്ങൾ കോടതി പുനർനിശ്ചയിക്കണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.  പുനഃപരിശോധന ഹ‍ർജികളല്ല പരിഗണിക്കുന്നത് ഭരണഘടന വിഷയങ്ങളാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം വിശാലബെഞ്ച് രൂപീകരിച്ചതിനെ കേന്ദ്രസർക്കാർ അനുകൂലിച്ചു.

എന്നാല്‍ ശബരിമല വിഷയത്തിൽ വിശാലബെഞ്ചിനെ നരിമാൻ എതിർത്തു. വിശാലബെഞ്ച് രൂപീകരിച്ചതിനെ എതിർത്ത് കപിൽ സിബലും എതിര്‍ത്തു. കേസ് വിശാല ബെഞ്ചിന് വിട്ടതിൽ കോടതിയിൽ തർക്കം . വിശാല ബെഞ്ചിന് വിട്ടതിലെ നിയമപ്രശ്നം ഉന്നയിച്ച് അഭിഭാഷകർ . സ്വന്തം നിലയ്ക്ക് കോടതിയിൽ ഹാജരായാണ് നരിമാന്‍റെ ഇടപെടൽ . ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗബഞ്ച് പറയും. അഞ്ചംഗബഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ 9 അംഗബഞ്ച് പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

click me!