എസ്എൻഡിപി ഫണ്ട് ക്രമക്കേട് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ല: സുഭാഷ് വാസു ഹൈക്കോടതിയിൽ

Web Desk   | Asianet News
Published : Feb 03, 2020, 11:57 AM ISTUpdated : Feb 03, 2020, 12:11 PM IST
എസ്എൻഡിപി ഫണ്ട് ക്രമക്കേട് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ല: സുഭാഷ് വാസു ഹൈക്കോടതിയിൽ

Synopsis

കേസ് റദ്ദാക്കണം.  കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള യൂണിയന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് കമ്പനി രജിസ്ട്രാർ ആണെന്നും സുഭാഷ് വാസു 

കൊച്ചി: എസ്എൻഡിപി ഫണ്ട് ക്രമക്കേടിനെതിരെ ഫയൽ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയിൽ. യൂണിയനിലെ സാമ്പത്തിക ഇടപാടിനെ കുറിച്ച് അന്വേഷണം നടത്താൻ പൊലീസിന് അധികാരമില്ലെന്നാണ് സുഭാഷ് വാസുവിന്‍റെ വാദം. അതുകൊണ്ട് കേസ് റദ്ദാക്കണം .കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള യൂണിയന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് കമ്പനി രജിസ്ട്രാർ ആണെന്നും സുഭാഷ് വാസു ഹര്‍ജിയിൽ പറയുന്നു. 

കണക്കുകൾക്ക് മാവേലിക്കര യൂണിയൻ ജനറൽ ബോഡി അംഗീകാരം നൽകിയിട്ടുണ്ട് . യൂണിയൻ കൗൺസിലിൽ നിന്ന് പുറത്താക്കിയതിന്‍റെ പ്രതികാരമായാണ് വ്യാജ ആരോപണങ്ങളുമായി ദയകുമാർ എന്നയാൾ പോലീസിൽ പരാതി നൽകിയത്.  

എസ്എൻഡിപി യൂണിയന്‍റെ പ്രവർത്തനങ്ങളെ കുറിച്ചു പൊലീസിൽ പരാതിപ്പെടാൻ ദയകുമാറിന് അർഹത ഇല്ലെന്നും സുഭാഷ് വാസു വാദിക്കുന്നു. അതുകൊണ്ട് എഫ്ഐആര്‍ റദ്ദാക്കുകയും അന്വേഷണം നിർത്തിവയ്ക്കാൻ പൊലീസിന് നിർദേശം നൽകുകയും വേണമെന്നാണ് ,സുഭാഷ് വാസുവിന്‍റെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു, തെരുവുനായ ആക്രമണ വിഷയത്തിൽ സിരിജഗൻ കമ്മിറ്റിയുടെ അധ്യക്ഷനായടക്കം പ്രവർത്തിച്ച വ്യക്തിത്വം
തെങ്ങ് കടപുഴകി തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്