24 മണിക്കൂറിൽ 9971 പുതിയ രോഗികൾ, രാജ്യത്തെ ആകെ കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിലേക്ക്

By Web TeamFirst Published Jun 7, 2020, 9:58 AM IST
Highlights

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം രണ്ടരലക്ഷത്തോട് അടുക്കുകയാണ്. 

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 9971 കൊവിഡ് കേസുകൾ. ലോക്ക് ഡൗൺ അഞ്ചാം ഘട്ടം തുടങ്ങി ഒരാഴ്ച തികയുമ്പോൾ ആണ് ദിനം പ്രതിയുടെ കൊവിഡ് കേസുകളുടെ വ‍ർധന പതിനായിരത്തിൽ എത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം രണ്ടരലക്ഷത്തോട് അടുക്കുകയാണ്. 

ഞായറാഴ്ച രാവിലെ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം  ഇതുവരെ 2,46,628 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോ‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 287 പേ‍ർ കൊവിഡ് ബാധിതരായി ഇന്ത്യയിൽ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 6929 ആയി ഉയർന്നു. 

രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ 65 ശതമാനവും നാല് സംസ്ഥാനങ്ങളിലായിട്ടാണെന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ മാത്രം 90,000 ത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ദില്ലിയിലും തമിഴ്നാട്ടിലും കാൽലക്ഷത്തിന് മേലെ കൊവിഡ് കേസുകളുണ്ട്. മുംബൈ, ചെന്നൈ, ദില്ലി. അഹമ്മദാബാദ്,  എന്നിവയാണ് രാജ്യത്തെ പ്രധാന കൊവിഡ് ഹോട്ട് സ്പോട്ടുകൾ.

click me!