ദേശീയപതാകയോട് അനാദരവ്; പാർട്ടി കൊടിമരങ്ങളിൽ ദേശീയപതാക ഉയർത്തിയതിൽ പരാതി

Published : Aug 15, 2025, 05:12 PM IST
National Flag

Synopsis

കണ്ണൂരിലും പാലക്കാടുമായി പാർട്ടി കൊടിമരങ്ങളിൽ ദേശീയപതാക ഉയർത്തിയതിൽ പരാതി

പാലക്കാട്: ദേശീയപതാകയോട് അനാദരവ് കാട്ടിയെന്ന് പരാതി. രാഷ്ട്രീയ പാർട്ടികൾ സ്വന്തം കൊടിമരത്തിൽ നിന്ന് പാർട്ടി പതാക നീക്കി ദേശീയപതാക ഉയർത്തിയതിലാണ് പരാതി ഉയർന്നത്. കണ്ണൂരിലും പാലക്കാടുമായി മുസ്ലിം ലീഗ്, ബിജെപി, സിപിഎം പാർട്ടികളാണ് ഇക്കാര്യത്തിൽ ആരോപണം നേരിടുന്നത്. കണ്ണൂർ പേരാവൂരിൽ പാർട്ടി കൊടിമരത്തിൽ ലീഗ് നേതാക്കളാണ് ഇന്ന് രാവിലെ ദേശീയ പതാക ഉയർത്തിയത്. ശ്രീകണ്ഠാപുരം മുയിപ്രയിൽ പാർട്ടി കൊടിമരത്തിൽ ബിജെപിയും ദേശീയ പതാക ഉയർത്തി. ഇരുപർട്ടികളുടെയും നേതാക്കൾക്കെതിരെ പൊലീസിന് പരാതി ലഭിച്ചു.

പാലക്കാട് കൊടുമ്പിൽ സിപിഎം ദേശീയപതാകയോട് അനാദരവ് കാട്ടിയെന്ന് ബിജെപിയും ആരോപിച്ചു. ഇവിടെ ഇഎംഎസ് സ്മാരക മന്ദിരത്തോട് ചേർന്ന് പാർട്ടി ഓഫീസിന് സമീപം ദേശീയപതാക ഉയർത്തിയിരുന്നു. പാർട്ടി കൊടി സ്ഥാപിച്ചിരുന്ന കൊടിമരത്തിൽ പാർട്ടി പതാക മാറ്റിയാണ് ദേശീയപതാക ഉയർത്തിയത്. പക്ഷെ പാർട്ടി ചിഹ്നം പതിച്ച കൊടിമരമായിരുന്നു ഇത്. ചുവന്ന പെയിൻ്റടിച്ച കൊടിമരത്തിൻ്റെ ഏറ്റവും മുകളിലാണ് വെള്ള നിറത്തിലുള്ള പാർട്ടി ചിഹ്നം ഘടിപ്പിച്ചിട്ടുള്ളത്. ഈ അരിവാൾ ചുറ്റികയുടെ താഴെയായാണ് ദേശീയപതാക ഉയർത്തിയത്. ഇത് ദേശീയ പതാകയോടുള്ള അനാദരവാണെന്ന് ബിജെപി ആരോപിച്ചു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും