
തൃശൂര്‍: ചാവക്കാട് മണത്തലയിൽ ദേശീയ പാതയിലെ വിണ്ടുകീറിയ ഭാഗത്ത് ഒഴിച്ച ടാര്‍ കനത്ത മഴയിൽ വീട്ടിലേക്ക് ഒഴുകിയ സംഭവത്തിൽ പ്രശ്ന പരിഹാരവുമായി കരാര്‍ കമ്പനി. വീട്ടിലേക്ക് ടാര്‍ ഒഴുകിയതിനെ തുടര്‍ന്ന് ദുരിതത്തിലായ അശോകനെ കരാര്‍ കമ്പനി ഉദ്യോഗസ്ഥരെത്തി കണ്ടു. അശോകന്‍റെ മണത്തലയിലെ വീട്ടിലേക്കും പറമ്പിലേക്കുമാണ് ടാര്‍ ഒഴുകിയത്. മൂന്നു ദിവസത്തിനുള്ളിൽ റോഡിന് പാര്‍ശ്വഭിത്തി കെട്ടി നൽകാമെന്ന ഉറപ്പ് കരാര്‍ കമ്പനി അധികൃതര്‍ നൽകി.
പാർശ്വഭിത്തി ഇല്ലാത്തതിനാലാണ് അശോകന്‍റെ വീട്ടിലേക്ക് ടാർ ഒഴുകി എത്തിയത്. ഏഷ്യാനെറ്റ് ന്യൂസിലോടെയാണ് അശോകന്‍റെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് അധികൃതര്‍ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടത്. റോഡ് നിര്‍മാണ കമ്പനിയായ ശിവാലയയുടെ പ്രതിനിധികളാണ് മണത്തലയിലെ അംഗപരിമിതനായ അശോകന്‍റെ വീട്ടിലെത്തിയത്.