കല്ല്യാണത്തിന് പോയത് നന്നായി ഇല്ലെങ്കിൽ പെട്ടേനെ; ചുമരും തകർത്ത് കയറിവന്ന വലിയ ദുരന്തം ഒഴിഞ്ഞുപോയി

Published : May 23, 2025, 01:49 PM IST
കല്ല്യാണത്തിന് പോയത് നന്നായി ഇല്ലെങ്കിൽ പെട്ടേനെ; ചുമരും തകർത്ത് കയറിവന്ന വലിയ ദുരന്തം ഒഴിഞ്ഞുപോയി

Synopsis

വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. ജീപ്പ് ഓടിച്ചിരുന്നയാള്‍ ഉറങ്ങിപോയതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നുണ്ട്.

മാനന്തവാടി: വാഹനം പാതയോരത്തെ വീടിനുള്ളിലേക്ക് പാഞ്ഞുകയറി അപകടം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ മാനന്തവാടിയിലെ പിലാക്കാവ് ജെസി റോഡിലെ ഇല്ലത്തുവയലിലായിരുന്നു അപകടം. പീച്ചങ്കോട് സ്വദേശികള്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം നഷ്ടടമായി വീട്ടിനുള്ളിലേക്ക് ചുമരും തകര്‍ത്ത് കയറുകയായിരുന്നു. അപകടസമയം വീടിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. 

ഇല്ലത്തുവയല്‍ കുനാരത്ത് നൗഫലിന്‍റെ വീട്ടിലേക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകര്‍ത്ത് ജീപ്പ് പാഞ്ഞുകയറുകയായിരുന്നു. വീട്ടിലുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അതേ സമയം വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. ജീപ്പ് ഓടിച്ചിരുന്നയാള്‍ ഉറങ്ങിപോയതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നുണ്ട്. അപകടത്തില്‍ വീടിന്‍റെ മുന്‍വശത്തിന് കേടുപാടുണ്ടായി.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു