പ്രോഗസ് റിപ്പോര്‍ട്ടിലും ഉയര്‍ത്തിക്കാട്ടി ദേശീയപാത വികസനം; പദ്ധതി യഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫെന്ന് വാദം

Published : May 23, 2025, 06:16 PM IST
പ്രോഗസ് റിപ്പോര്‍ട്ടിലും ഉയര്‍ത്തിക്കാട്ടി ദേശീയപാത വികസനം; പദ്ധതി യഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫെന്ന് വാദം

Synopsis

ദേശീയപാത വികസനം യഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍ ആണെന്നാണ് റിപ്പോര്‍ട്ടിലെ വാദം. കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സർക്കാരിന്റെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പ്രോഗസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനം ഉയര്‍ത്തി കാട്ടിയാണ് സര്‍ക്കാരിന്‍റെ പ്രോഗസ് റിപ്പോര്‍ട്ട്. ദേശീയപാത വികസനം യഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍ ആണെന്നാണ് റിപ്പോര്‍ട്ടിലെ വാദം. കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സർക്കാരിന്റെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, എല്ലാ നിലയിലും നാടിന് വലിയ പുരോഗതി ഉണ്ടായിയെന്നും കേരളത്തിൻ്റെ മാറ്റം ജനം സ്വീകരിക്കുന്നതാണ് മഹാറാലിയിലെ ജനകൂട്ടമെന്നും പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫും ബിജെപിയും നാട്ടിൽ എന്തോ സംഭവിച്ചു എന്ന മട്ടിൽ ആഘോഷിക്കുകയാണ്. എല്‍ഡിഎഫ് ആയതുകൊണ്ട് മാത്രമാണ് ഇത്രയും പുരോഗതി ഉണ്ടായത്. സാങ്കേതിക പിഴവുകളാണ് നിർമാണത്തിൽ സംഭവിച്ചത്. ചില ഇടത്ത് പ്രശ്നങ്ങൾ ഉണ്ടായി എന്നതുകൊണ്ട് ദേശീയ പാത ആകെ തകരാറിൽ എന്ന് കരുതണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല