പാലക്കാട് ദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം; ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷൻ

Published : Dec 09, 2025, 01:03 PM IST
palakkad student attacked

Synopsis

സ്കൂള്‍ കായിക താരത്തിന് ക്രൂര മര്‍ദനം. പാലക്കാട് പിഎംജി സ്കൂളിലെ ദേശീയ കായിക താരം കൂടിയായ അബ്ദുള്‍ നിഹാലിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. സംഭവത്തിൽ ആറു വിദ്യാര്‍ത്ഥികളെ സ്കൂള്‍ അധികൃതര്‍  സസ്പെന്‍ഡ് ചെയ്തു

പാലക്കാട്: സ്കൂള്‍ കായിക താരത്തിന് ക്രൂര മര്‍ദനം. പാലക്കാട് പിഎംജി സ്കൂളിലെ ദേശീയ കായിക താരം കൂടിയായ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. കല്ലേക്കാട് സ്വദേശി അബ്ദുള്‍ നിഹാലിനാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനമേറ്റത്. ആക്രമണത്തിൽ അബ്ദുള്‍ നിഹാലിന്‍റെ ഇടത് കൈക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റതോടെ റോളർ സ്കേറ്റിങ്ങ് ദേശീയ താരമായ അബ്ദുൾ നിഹാലിന്‍റെ കായിക പരിശീലനം ഒരു വർഷം മുടങ്ങും. ഈ വർഷത്തെ കായിക മേളയിൽ റിലേയിൽ സ്വർണ മെഡൽ നേടിയ പാലക്കാട് ജില്ലാ ടീമംഗമാണ് നിഹാൽ. ദേശീയ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ തുടർച്ചയായി രണ്ടുതവണ കേരളത്തിനു വേണ്ടി സ്വർണം നേടിയിട്ടുണ്ട്.മാർച്ചിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിനായുള്ള ഒരുക്കത്തിനിടെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. വിഷയത്തിൽ ആറു വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെന്‍ഡ് ചെയ്തു. മകനെ മര്‍ദിച്ച സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് നിഹാലിന്‍റെ പിതാവ് നിസാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ സ്കൂളിലെ ആറു വിദ്യാർത്ഥികളെ പ്രതി ചേർത്ത് പാലക്കാട് ടൗൺ നോർത്ത് പൊലീസ് ആണ് കേസെടുത്തു. എഫ്ഐആറിൽ ഉൾപ്പെട്ട ആറു വിദ്യാർത്ഥികളെയും സ്കൂൾ പിടിഎ യോഗം ചേർന്ന് പത്തു ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജനങ്ങൾക്ക് മുന്നിൽ സിനിമാ സംഘടനകൾ അമിതാവേശം കാട്ടിയത് ഉള്ളിലിരിപ്പ് വ്യക്തമാക്കുമെന്ന് വിനയൻ; 'ക്വട്ടേഷൻ തെളിയിക്കാൻ സർക്കാരിന് ബാധ്യത'
താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'