'യൂട്യൂബിലൂടെ വ്യാജപ്രചാരണം നടത്തി, ജീവിതം പ്രതിസന്ധിയിലാക്കി'; യൂട്യൂബർ രാജൻ ജോസഫിനെതിരെ പരാതിയുമായി ചൂരൽമല ദുരന്തബാധിതൻ നൗഫൽ

Published : Jul 16, 2026, 03:25 PM IST
complaint against youtuber

Synopsis

നിരന്തരം അധിക്ഷേപ വീഡിയോ ചെയ്ത് മാനഹാനി ഉണ്ടാക്കുന്നുവെന്നും യൂട്യൂബ് വീഡിയോ കൊണ്ട് ജീവിതം പ്രതിസന്ധിയിലായി എന്നും നൗഫൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

കൽപറ്റ: യൂട്യൂബർ രാജൻ ജോസഫിനെതിരെ പരാതിയുമായി ചൂരൽമല ദുരന്തബാധിതനായ നൗഫൽ. ടൗൺഷിപ്പിലെ വിള്ളൽ വിവാദത്തിൽ തനിക്കെതിരെ വ്യാജ ആരോപണം നടത്തുന്നുവെന്നാണ് പരാതി. യൂട്യൂബ് വീഡിയോ കൊണ്ട് ജീവിതം പ്രതിസന്ധിയിലാണെന്ന് നൗഫൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട് എസ്പിക്ക് നൗഫൽ പരാതിയും നൽകിയിട്ടുണ്ട്. വയനാട് ടൗൺഷിപ്പിലെ വീടിന്റെ മുകൾഭാ​ഗത്ത് വിള്ളൽ വീണത് വാർത്തയും വിവാദവുമായിരുന്നു. നൗഫലിന്റെ വീട്ടിലാണ് വിള്ളൽ കണ്ടെത്തിയത്. 

നൗഫലിനെതിരെ വ്യാജ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇപ്പോൾ എസ്പി ഓഫീസിൽ പരാതി നൽകിയിരിക്കുന്നത്. നിരന്തരം അധിക്ഷേപ വീഡിയോ ചെയ്ത് മാനഹാനി ഉണ്ടാക്കുന്നുവെന്നും യൂട്യൂബ് വീഡിയോ കൊണ്ട് ജീവിതം പ്രതിസന്ധിയിലായി എന്നും നൗഫൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. യൂട്യൂബർ കാരണം ജോലിയില്ലാത്ത അവസ്ഥ ഉണ്ടായി എന്നും തന്റെ മാനസികാവസ്ഥ പോലും തകർന്ന നിലയിലായി എന്നാണ് നൗഫലിന്റെ തുറന്നുപറച്ചിൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈദ്യുതി കട്ടിന് പിന്നാലെ ചൂടും, സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില കൂടും; ന്യൂന മർദ്ദം ശക്തി പ്രാപിച്ചു
മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന് പരാതി; മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് ലീഗ് നേതൃത്വം