നവകേരള സദസ്സ്: കോൺഗ്രസ് അംഗങ്ങൾ എതിര്‍ത്തു, തൃശ്ശൂ‌രിൽ സിപിഎം പ്രസിഡന്‍റ് ഭരിക്കുന്ന പഞ്ചായത്ത് പണം നല്‍കില്ല

Published : Nov 24, 2023, 10:32 PM ISTUpdated : Nov 24, 2023, 10:34 PM IST
നവകേരള സദസ്സ്: കോൺഗ്രസ് അംഗങ്ങൾ എതിര്‍ത്തു, തൃശ്ശൂ‌രിൽ സിപിഎം പ്രസിഡന്‍റ് ഭരിക്കുന്ന പഞ്ചായത്ത് പണം നല്‍കില്ല

Synopsis

പഞ്ചായത്തിൽ സി പി എമ്മിനും കോൺഗ്രസിനും 8 അംഗങ്ങൾ വീതം തുല്യനിലയിലാണ്.കോൺഗ്രസ്, ബി ജെ പി അംഗങ്ങൾ എതിർപ്പറിയിച്ചതോടെയാണ് പണം നൽകേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.  

തൃശ്ശൂര്‍: നവകേരള സദസ്സിന് സിപിഎം നേതാവ് പ്രസിഡന്‍റായ പഞ്ചായത്ത് പണം നല്‍കില്ല. തൃശ്ശൂര്‍ വേളൂക്കര പഞ്ചായത്ത് ഭരണസമിതിയാണ് നവകേരള സദസ്സിന് പണം നല്‍കേണ്ടന്ന തീരുമാനമെടുത്തത്. സിപിഎം പ്രസിഡന്‍റ് ഭരിക്കുന്ന പഞ്ചായത്താണിത്. വേളൂക്കര പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ്, ബി ജെ പി അംഗങ്ങൾ എതിർപ്പ് എഴുതി നൽകിയ സാഹചര്യത്തിലാണ് പണം നൽകേണ്ടെന്ന തീരുമാനമെടുത്തത്. പഞ്ചായത്തിൽ എല്‍‍ഡിഎഫിനും കോൺഗ്രസിനും 8 അംഗങ്ങൾ വീതം തുല്യനിലയിലാണ്. രണ്ട് അംഗങ്ങളാണ് ബിജെപിക്കുള്ളത്. കോൺഗ്രസ്, ബി ജെ പി അംഗങ്ങൾ എതിർപ്പറിയിച്ചതോടെയാണ് പണം നൽകേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

നേരത്തെ പല ജില്ലകളിലും കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നവകേരള സദസ്സിന് പണം നല്‍കാനുള്ള തീരുമാനമെടുത്തത് വിവാദമായിരുന്നു. നവകേരള സദസ്സിന് പണം നല്‍കേണ്ടന്നാണ് കെപിസിസിയുടെ നിര്‍ദേശം. ഇത് മറികടന്നാണ് യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. വിശദീകരണം തേടിയതോടെ പലയിടങ്ങളിലും തീരുമാനം പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായാണിപ്പോള്‍ സിപിഎം പ്രസിഡന്‍റ് ഭരിക്കുന്ന പഞ്ചായത്ത് പണം നല്‍കേണ്ടന്ന തീരുമാനിച്ചിരിക്കുന്നത്.

Readmore..നവ കേരള സദസിന് ഒരു ലക്ഷം, യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് പണം കൈമാറി

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം