അപകടത്തിൽ പരിക്കേറ്റതിനാൽ ഇന്നത്തെ യോഗത്തിന്  ഒരു യുഡിഎഫ് അംഗത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ യോഗത്തിൽ 6-6 എന്നായിരുന്നു കക്ഷി നില. ഇതോടെ പണം നൽകാനുള്ള മുൻ തീരുമാനം റദ്ദാക്കാനായില്ല. 

പത്തനംതിട്ട : യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് നവ കേരള സദസിന് ഒരു ലക്ഷത്തിന്റെ ചെക്ക് കൈമാറി. ഒരു ലക്ഷം രൂപ നൽകാനുള്ള ബ്ലോക്ക് പഞ്ചായത്ത് തീരുമാനം അടിയന്തരമായി പുനഃ പരിശോധിക്കണമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് ചേർന്ന കമ്മിറ്റിയിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചില്ല. അപകടത്തിൽ പരിക്കേറ്റതിനാൽ ഇന്നത്തെ യോഗത്തിന് ഒരു യുഡിഎഫ് അംഗത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ യോഗത്തിൽ 6 - 6 എന്നായിരുന്നു കക്ഷി നില. ഇതോടെ പണം നൽകാനുള്ള മുൻ തീരുമാനം റദ്ദാക്കാനായില്ല.

തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസ്സിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, നവകരേള സദസ്സിന് പണം നല്‍കേണ്ടന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദേശം. യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കരുതെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം മറികടന്നാണിപ്പോള്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പണം കൈമാറിയത്. 

63കാരന്‍റെ വൻകുടലിന്‍റെ ഭിത്തിയിൽ പരിക്കുകളില്ലാതെ ഈച്ച, അമ്പരന്ന് ആരോഗ്യ വിദഗ്ധർ

YouTube video player