25 സെന്‍റില്‍ കൂടുതല്‍ ഭൂമി തരംമാറ്റുമ്പോള്‍ അധികഭൂമിയുടെ ഫീസ് മാത്രം,ഹൈക്കോടതിഉത്തരവിന് സുപ്രീംകോടതി സ്റ്റേ

Published : Dec 01, 2023, 03:26 PM ISTUpdated : Dec 01, 2023, 03:31 PM IST
25 സെന്‍റില്‍ കൂടുതല്‍ ഭൂമി തരംമാറ്റുമ്പോള്‍  അധികഭൂമിയുടെ ഫീസ് മാത്രം,ഹൈക്കോടതിഉത്തരവിന്  സുപ്രീംകോടതി സ്റ്റേ

Synopsis

25 സെന്‍റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍  അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍  മതിയെന്ന കഴിഞ്ഞ ആഗസ്റ്റിലെ ഹൈക്കോടതിയുടെ ഉത്തരവാണ്  സുപ്രീം കോടതി സ്റ്റേ ചെയ്തത്

ദില്ലി: ഭൂമി തരംമാറ്റ  ഫീസില്‍ ഹൈക്കോടതി ഉത്തരവ്  സുപ്രീംകോടതി  താല്ക്കാലികമായി സ്റ്റേ ചെയ്തു.  25 സെന്‍റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍  അധിക ഭൂമിയുടെ
ഫീസ് മാത്രം നല്‍കിയാല്‍  മതിയെന്ന കഴിഞ്ഞ ആഗസ്റ്റിലെ ഹൈക്കോടതിയുടെ ഉത്തരവാണ്  സുപ്രീം കോടതി സ്റ്റേ ചെയ്തത്.. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് സി ടി രവികുമാർ, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ അനുവദിച്ചത്.  2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27  ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്‍റ്  ഒഴിവാക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.  36 സെന്‍റ്  തരം മാറ്റുന്ന ഉടമക്ക് 25 സെന്‍റിന് ശേഷമുള്ള ഭൂമിക്ക് 10 ശതമാനം ഫീസ് എന്ന് ഉത്തരവാണ് സുപ്രീംകോടതി താല്ക്കാലികമായി തടഞ്ഞത്.

ഭൂമി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കാന്‍ കര്‍മ്മപദ്ധതി,ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത് കോടികളുടെ വരുമാനം

ഭൂമി തരംമാറ്റം; വന്‍കിട നിര്‍മാണങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും സാധാരണക്കാരന് നീതി അകലെ; കേൾക്കാം ദേവരാജിനെ

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി