കടക്കൽ ദേവീക്ഷേത്ര മൈതാനിയിൽ നവകേരള സദസ് നിയമവിരുദ്ധം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് നോട്ടീസ്

Published : Dec 13, 2023, 07:50 PM ISTUpdated : Dec 13, 2023, 07:58 PM IST
കടക്കൽ ദേവീക്ഷേത്ര മൈതാനിയിൽ നവകേരള സദസ് നിയമവിരുദ്ധം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് നോട്ടീസ്

Synopsis

പരിപാടി നടത്താൻ ക്ഷേത്ര മതിൽകെട്ട് പൊളിക്കേണ്ടിവരുമെന്നും ഇത് ഭക്തരുടെ  പ്രതിഷേധത്തിന് കാരണമാകുമെന്നാണ് അഭിഭാഷകൻ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നത്. 

കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസിന് അനുമതി നൽകിയ ഉത്തരവ്  റദ്ദാക്കണമെന്നാവശ്യപ്പെട്ട്  തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി അഭിഭാഷകനായ ശങ്കു ടി ദാസ് നോട്ടീസ് അയച്ചു. ക്ഷേത്ര മൈതാനം നവകേരള സദസ്സിന് വിട്ട് നൽകുന്നത് നിയമ വിരുദ്ധം ആണെന്നാണ് നോട്ടീസ് പറയുന്നത്. 

പരിപാടി നടത്താൻ ക്ഷേത്ര മതിൽകെട്ട് പൊളിക്കേണ്ടിവരുമെന്നും ഇത് ഭക്തരുടെ  പ്രതിഷേധത്തിന് കാരണമാകുമെന്നാണ് അഭിഭാഷകൻ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നത്. സംഘാടകരോട് മറ്റൊരു വേദി കണ്ടെത്താൻ നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ മാസം 20നാണ്  ചടയമംഗലം മണ്ഡല പരിപാടി  നടക്കേണ്ടത്.  ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും നോട്ടീസിലുണ്ട്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ നാളെ ഹൈക്കോടതിയെ സമീപിക്കും.

 

 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും