നവകേരള സദസ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കളക്ടർ

Published : Nov 21, 2023, 07:17 PM ISTUpdated : Nov 21, 2023, 07:29 PM IST
നവകേരള സദസ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കളക്ടർ

Synopsis

നവംബർ 24 ന് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ, മേമുണ്ട എച്ച് എസ് എസിനും, 25 ന് ബാലുശ്ശേരി ജി എച്ച് എസ് എസ്, നന്മണ്ട എച്ച് എസ് എസ്, 26 ന് കുന്ദമംഗലം എച്ച് എസ് എസ്, കെ എം ഒ ഹയർ സെക്കൻഡറി എന്നീ സ്കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്  നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗാണ് അവധി പ്രഖ്യാപിച്ചത്. നവംബർ 24 ന് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ, മേമുണ്ട എച്ച് എസ് എസിനും, 25 ന് ബാലുശ്ശേരി ജി എച്ച് എസ് എസ്, നന്മണ്ട എച്ച് എസ് എസിനും, 26 ന് കുന്ദമംഗലം എച്ച് എസ് എസ്, കെ എം ഒ ഹയർ സെക്കൻഡറി എന്നീ സ്കൂളുകൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. 

ഇന്ന് കണ്ണൂർ കളക്ട്രേറ്റിന് സമീപം നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ പൊലീസ് തടഞ്ഞിരുന്നു. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിസിസി ഓഫിസിന്റ 50 മീറ്റർ അകലെ ബാരിക്കേട് കെട്ടിയാണ് പൊലീസ് മാർച്ച്‌ തടഞ്ഞത്. പൊലീസിന്റെ ബാരിക്കേട് മറിച്ചിടാൻ ശ്രമമുണ്ടായതോടെ  ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകർ  പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുയർത്തി. വനിതാ പ്രവർത്തകരടക്കം 50 തോളം പേരാണ് മാർച്ചിൽ പങ്കെടുത്തത്. വനിതാ പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് ബസിലേക്ക് മാറ്റി. 

സ്കൂളിലെ വെടിവെപ്പ്: ജ​ഗന് ജാമ്യം നൽകി, പക്ഷേ വീട്ടിലേക്ക് വിടില്ല; മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്