പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദ്ദേശം. ജഗൻ 3 വർഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ ചികിത്സാ രേഖകളും ഹാജരാക്കിയിട്ടുണ്ട്. 

തൃശൂർ: തൃശൂർ സ്കൂളിൽ വെടിവെച്ച സംഭവത്തിൽ പ്രതി ജഗന് ജാമ്യം. ജാമ്യം ലഭിച്ച പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് വിവരം. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദ്ദേശം. ജഗൻ 3 വർഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ ചികിത്സാ രേഖകളും ഹാജരാക്കിയിട്ടുണ്ട്. 

തൃശൂർ വിവേകോദയം സ്കൂളിലാണ് പൂർവ വിദ്യാർത്ഥി എയർഗണ്ണുമായെത്തി വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. പ്രധാനമായും രണ്ട് കുറ്റങ്ങൾക്ക് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി തൃശൂർ ഈസ്റ്റ് പൊലീസാണ് ജഗനെതിരെ കേസെടുത്തത്. ഐ പി സി 448, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 

മഹാഭാരതവും രാമായണവും! കുട്ടികളുടെ ചരിത്ര പഠനത്തിൽ എൻസിആർടിയുടെ പുതിയ ശുപാർശ; 'ഭരണഘടനയുടെ ആമുഖം ചുമരിൽ വേണം'

അതിനിടെ വിവേകോദയം സ്കൂളിലെ എയർഗൺ വെടിവെപ്പ് സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്‌ ഐ എ എസിന് നിർദേശം നൽകി.

തെരുവിൽ നേരിടുമെന്നൊക്കെ കുറേ കേട്ടതാണ്, അതിന്റെ പ്രത്യാഘാതവും നേരിടണം: പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

https://www.youtube.com/watch?v=Ko18SgceYX8