
തിരുവനന്തപുരം: നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വായ്പാ ബാധ്യത തീര്‍ക്കുന്നതിനുള്ള കാലാവധിയാണ് ദീർഘിപ്പിച്ചത്. ഇതനുസരിച്ച് കുടിശ്ശിക തീർക്കാൻ ഉപഭോക്താക്കൾക്ക് ഈ മാസം 30 വരെ സമയം ലഭിക്കും. കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ഓഗസ്റ്റ് 16ന് ആണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 31 വരെയായിരുന്നു കാലാവധി. പിന്നീട് മെയ് 31 വരെയും ഇപ്പോൾ ജൂണ്‍ 30 വരെയും ദീര്‍ഘിപ്പിച്ചിക്കുകയായിരുന്നു. കുടിശികയില്‍ വിവിധ തരത്തിലുള്ള ഇളവുകള്‍ നല്‍കി തിരിച്ചടയ്‌ക്കേണ്ട തുക കുറയ്ക്കുകയാണ് നവകേരളീയം ലക്ഷ്യമിടുന്നത്. വായ്പാക്കാരന്റെ ബാധ്യത കുറയ്ക്കാനുള്ള നീക്കത്തിന് നല്ല പ്രതികരണം ലഭിച്ചിരുന്നു. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും നവകേരളീയം ബാധകമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam