നവീൻ ബാബുവിൻ്റെ മരണം; നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലാതെ മുഖ്യമന്ത്രി

Published : Jan 25, 2025, 05:46 PM IST
നവീൻ ബാബുവിൻ്റെ മരണം; നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലാതെ മുഖ്യമന്ത്രി

Synopsis

പരിയാരം മെഡിക്കൽ കോളിജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഒരു മറുപടി.

തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നൽകാതെ മുഖ്യമന്ത്രി. നവീൻബാബുവിനെതിരായ അഴിമതി പരാതി, പോസ്റ്റുമോർട്ടം, അന്വേഷണം, വീട്ടുകാരുടെ ആരോപണം തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സണ്ണി ജോസഫ് എംഎൽഎ ചോദിച്ചത്. പരിയാരം മെഡിക്കൽ കോളിജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഒരു മറുപടി. വിജിലൻസ് കേസിലെ അന്വേഷണം തുടരുകയാണെന്നാണ് മറ്റൊരു മറുപടി.‌ അന്വേഷണം തുടരുന്നതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൈമാറാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മറ്റ് കാര്യങ്ങളെല്ലാം അന്വേഷണം നടന്നുവരുന്നുവെന്ന മറുപടിയിലൊതുക്കുകയായിരുന്നു മുഖ്യമന്ത്രി. 

എം. മുകുന്ദനെതിരെ ടി. പദ്മനാഭൻ; എഴുത്തുകാർ സർക്കാരിന് ഒപ്പം നിൽക്കണമെന്ന പ്രസ്താവനയിൽ വിമർശനം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ്
മോദിയുടെ തിരുവനന്തപുരം സന്ദർശനം; സിൽവർ ലൈന് ബദലായ അതിവേഗ റെയിൽ നാളെ പ്രഖ്യാപിച്ചേക്കും