നാവിക ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ മരിച്ച നിലയിൽ; അന്വേഷണം

By Web TeamFirst Published Jul 31, 2022, 9:52 AM IST
Highlights

സംഭവത്തിൽ ഹാർബർ പൊലീസ് കേസെടുത്തിട്ടുണ്ട്. നാവിക സേനയും  അന്വേഷണം തുടങ്ങി.

കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്ത് നാവികനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ്  സ്വദേശി കുന്ദൻ മൗര്യയെ ആണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയം. പോസ്റ്റ് മോർട്ടം നടപടികൾ നാളെ നടക്കും. സംഭവത്തിൽ ഹാർബർ പൊലീസ് കേസെടുത്തിട്ടുണ്ട്. നാവിക സേനയും  അന്വേഷണം തുടങ്ങി.

Read More: ഏഴു വയസ്സുകാരനെ വീട്ടിലെ വാഷിങ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി; ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം

കൊച്ചി: ഇന്ത്യ തദ്ദേശിയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് (INS Vikrant)  നാവികസേനയ്ക്ക് കൈമാറി. കൊച്ചിൻ ഷിപ് യാ‍ർഡിലാണ് കപ്പൽ നിർമിച്ചത്. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാ‍ര്‍ഷികം ആഘോഷിക്കുന്ന അടുത്തമാസം വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും. 

2009ലാണ് വിക്രാന്തിൻ്റെ നിർമാണം കൊച്ചിയിൽ തുടങ്ങിയത്. 76 ശതാമനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിൻ്റെ നി‍ര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടി നീളമാണ് ഐഎൻഎസ് വിക്രാന്തിനുള്ളത്. 40,000 ടൺ ഭാരമുള്ള സ്റ്റോബാൻ ഇനത്തിൽ പെട്ട ഐഎൻഎസ് വിക്രാന്ത്രിന് 3500 കോടി രൂപയാണ് നിർമാണചെലവ്. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും.

12 വര്‍ഷത്തോളം നീണ്ട നിര്‍മ്മാണത്തിനിടെ രാഷ്ട്രപതി, പ്രതിരോധമന്ത്രി, നാവികസേനാ മേധാവി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി തുടങ്ങി നിരവധി വിവിഐപികൾ വിക്രാന്ത് കാണാനായി എത്തിയിരുന്നു. വിക്രാന്തിൻ്റെ നിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യൻ പ്രതിരോധരംഗത്തെ നിര്‍ണായക സ്ഥാപനമായി കൊച്ചിൻ ഷിപ്പ് യാ‍ര്‍ഡ് മാറുകയാണ്.

കൊച്ചിയിൽ കൂടുതൽ യുദ്ധക്കപ്പലുകൾ നിര്‍മ്മിക്കാനുള്ള പദ്ധതികൾ പ്രതിരോധ മന്ത്രാലയം ആസൂത്രണം ചെയ്തു വരികയാണ്. പ്രതിരോധ രംഗത്ത് അഭ്യന്തര ഉത്പാദനം കൂട്ടാനുള്ള കേന്ദ്രസ‍ര്‍ക്കാര്‍ പദ്ധതികളിലും കൊച്ചിൻ ഷിപ്പ് യാര്‍ഡിന് വലിയ പ്രതീക്ഷയാണുള്ളത്. 

click me!