പാകിസ്ഥാനായി ചാരപ്പണി ചെയ്ത യുപി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ; തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തൽ, പിടിയിലായത് കൊച്ചിയിൽ

Published : Mar 11, 2026, 09:19 AM IST
Spying for Pakistan ISI

Synopsis

പാക് ചാര സംഘടനയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊച്ചിയിലെ തെക്കൻ നാവിക ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ആഗ്ര സ്വദേശി ആദർശ് കുമാറിനെ യുപി എടിഎസ് ആണ് അറസ്റ്റ് ചെയ്തത്. പണത്തിനായി യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ഉൾപ്പെടെ ഇയാൾ ഐഎസ്ഐക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ.

ദില്ലി: പാക് ചാര സംഘടനയ്ക്കായി ചാരവൃത്തി നടത്തിയ യുപി സ്വദേശിയായ നാവികസേനയിലെ സൈനികൻ അറസ്റ്റിൽ. ആഗ്ര സ്വദേശി ആദർശ് കുമാറാണ് (24) അറസ്റ്റിലായത്. ആദർശ് ജോലി ചെയ്തിരുന്നത് കൊച്ചിയിലെ തെക്കൻ നാവിക ആസ്ഥാനത്താണ്. ഇവിടുത്തെ തന്ത്രപ്രധാന ചിത്രങ്ങൾ അടക്കം പ്രധാനപ്പെട്ട വിവരങ്ങൾ പാക് ചാരസംഘടനയായ ഐ എസ് ഐ ക്ക് കൈമാറി എന്നാണ് കണ്ടെത്തൽ. യുപി എടിഎസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാവികസേനയിൽ ലാൻസ് നായിക് പോസ്റ്റിലാണ് ആദർശ് ജോലി ചെയ്തിരുന്നത്.

പണത്തിനായി തന്ത്രപ്രധാന വിവരങ്ങൾ ഐഎസ്ഐ ഏജന്‍റിന് കൈമാറി എന്നാണ് കണ്ടെത്തൽ. യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ നിർണായക വിവരങ്ങൾ കൈമാറി. തുടർന്ന് യുപി എടിഎസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇയാളുടെ മൊബൈൽ ഫോണ്‍ ഉൾപ്പെടെ നിരീക്ഷണത്തിൽ ആയിരുന്നു. ഐഎസ്‌ഐ ഏജന്‍റുമായി ആദർശ് ബന്ധം സ്ഥാപിച്ചതായും ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായും എടിഎസ് അന്വേഷണത്തിൽ വ്യക്തമായി. ആദർശിനെ കോടതിയിൽ ഹാജരാക്കി നടപടിക്രമങ്ങൾ അനുസരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടി സിദ്ദിഖ് എംഎൽഎയെ കൂവിയ സംഭവം; കെഎസ്‍എഫ്ഇ റീജ്യണൽ മാനേജര്‍ക്കെതിരെ നടപടിയെടുക്കണം, പരാതിയുമായി കെഎസ്‍യു
മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ; റിയാസിനെ വിളിക്കാത്തതിൽ പ്രതിഷേധം, പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും