നയന സൂര്യന്‍റെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘം, ഹൃദയാഘാതമാകാമെന്ന് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട്

Published : Sep 09, 2023, 08:23 AM ISTUpdated : Sep 09, 2023, 11:02 AM IST
നയന സൂര്യന്‍റെ  മരണം  കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘം, ഹൃദയാഘാതമാകാമെന്ന് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട്

Synopsis

മരണ കാരണം സംബന്ധിച്ച് ഒരു നിഗമനത്തിൽ എത്താൻ കഴിയാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് .കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകൾ മരണകാരണമല്ല

തിരുവനന്തപുരം: യുവ ചലച്ചിത്ര പ്രവര്‍ത്തകയായിരുന്ന നയന സൂര്യന്‍റെ  മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘം. മരണ കാരണം ഹൃദയാഘാതമാകാമെന്ന് വിദഗ്ധസംഘം വിലയിരുത്തി. മരണ കാരണം സംബന്ധിച്ച് ഒരു നിഗമനത്തിൽ എത്താൻ കഴിയാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകൾ മരണ കാരണമല്ല.

മരുന്നുകളുടെയോ അമിത ഉപയോഗം മയോ കാര്‍ഡിയില്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാക്കിയിരിക്കാം. അഞ്ചു പ്രാവശ്യം ഗുളിക കഴിച്ച് ബോധക്ഷയം ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫൊറൻസിക് വിദഗ്ധൻ ഡോ. ഗുജറാൽ വിശദമായ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് നൽകി. ഇൻസുലിൻറെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായി മരണത്തിലേക്ക് പോകാനുo സാധ്യതയെന്ന് ഡോക്ടർമാർ വിലയിരുത്തി. മരണശേഷമുള്ള ജീവിതത്തെ  കുറിച്ചാണ് നയന ഫോണിൽ അവസാനം പരിശോധി ച്ചിരിക്കുന്നത്. അന്തിമ റിപ്പോർട്ട് വന്ന സാഹചര്യ ത്തിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും

 

നയന സൂര്യന്‍റെ മരണം: 'കൊലപാതക സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു'; പൊലീസിനെതിരെ മുൻ ഫോറൻസിക് മേധാവി 

നയനസൂര്യന്‍റെ മരണം: 'അസ്വാഭാവികതയുണ്ട്, നൽകിയ മൊഴി തന്നെയാണോ പൊലീസ് എഴുതിവെച്ചിരിക്കുന്നത് എന്ന് സംശയം''

ഏഷ്യാനെററ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ