പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് വന്നതിൽ പിന്നെ മരണത്തിൽ അസ്വാഭാവികത തോന്നുന്നുണ്ട്.പോലീസ് പറഞ്ഞപ്പോൾ മാത്രമാണ് മൃതദേഹത്തിന് അരികിൽ കുരുക്കിട്ട ബെഡ്ഷീറ്റ് ഉണ്ടായിരുന്ന കാര്യം അറിഞ്ഞതെന്നും സാക്ഷി ഷംനാജ്
കൊല്ലം: സംവിധായിക നയന സൂര്യന്‍റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സുഹൃത്തായ ഷംനാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നയന കിടന്നിരുന്ന മുറി അകത്ത് നിന്നും കുറ്റിയിട്ടിരുന്നു. ഷംനാജും സുഹൃത്ത് വിഷ്ണുവും ചേർന്ന് തോൾ ഉപയോഗിച്ച് തള്ളി, വാതിൽ തുറന്നാണ് നയനെ ആശുപത്രിയിലേക്ക് മാറ്റിയത്. കേസിലെ മുഖ്യ സാക്ഷിയാണ് ഷംനാജ്. അകത്തുനിന്നും കുറ്റി ഇട്ടിരിക്കുകയായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. വാതിൽ ആദ്യം തള്ളിയപ്പോൾ അകത്ത് നിന്നും ചൂട് കാറ്റ് വന്നു.പോലീസ് പറഞ്ഞപ്പോൾ മാത്രമാണ് മൃതദേഹത്തിന് അരികിൽ കുരുക്കിട്ട ബെഡ്ഷീറ്റ് ഉണ്ടായിരുന്ന കാര്യം അറിഞ്ഞത്. പക്ഷേ തങ്ങൾ അത് കണ്ടില്ല. കഴുത്തിലെ പാടും ശ്രദ്ധിച്ചിരുന്നില്ല.
ലെനിൻ രാജേന്ദ്രന്‍റെ മരണശേഷം നയന വിഷാദാവസ്ഥയിലായിരുന്നു. ഇതിനാൽ സുഹൃത്തുക്കൾ നയനയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തി. നയനെ നാട്ടിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടിയാണ് തിരുവനന്തപുരത്തേക്ക് പോയത്. 2019 ഫെബ്രുവരി 29 ന് രാത്രിയാണ് സുഹ്യത്തുക്കൾ നയനെ കാണാനെത്തുന്നത്. നയനയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നോ എന്ന കാര്യം അറിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിൽ പിന്നെ മരണത്തിൽ അസ്വാഭാവികത തോന്നുന്നുണ്ട്. താൻ നൽകിയ മൊഴി തന്നെയാണോ പോലീസ് എഴുതിവെച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഷംനാജ് പറഞ്ഞു.
നയന സൂര്യന്‍റെ മരണം: 'കൊലപാതക സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു'; പൊലീസിനെതിരെ മുൻ ഫോറൻസിക് മേധാവി
