നടി റിയാ ചക്രബർത്തിയെ എൻസിബി ഉടൻ ചോദ്യം ചെയ്യും, അറസ്റ്റിന് സാധ്യത

Published : Sep 06, 2020, 09:31 AM IST
നടി റിയാ ചക്രബർത്തിയെ എൻസിബി ഉടൻ ചോദ്യം ചെയ്യും, അറസ്റ്റിന് സാധ്യത

Synopsis

റിയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തിയെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് അച്ഛൻ ഇന്ദ്രജിത്ത് പ്രസ്താവന ഇറക്കി.

മുംബൈ: നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ നടി റിയാ ചക്രബർത്തിയെ എൻസിബി ഉടൻ ചോദ്യം ചെയ്യും. നടിയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അതേ സമയം റിയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തിയെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് അച്ഛൻ ഇന്ദ്രജിത്ത് പ്രസ്താവന ഇറക്കി.

മകനെ അറസ്റ്റ് ചെയ്തതിന് ഇന്ത്യയെ അഭിനന്ദിക്കുന്നെന്നും അടുത്തതായി അറസ്റ്റിലാവുന്നത് മകളായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. ഒരു ഇടത്തരം കുടുംബത്തെ എല്ലാവരും തകർത്തു.നീതിക്കായി എല്ലാം നീതീകരിക്കപ്പെടുകയാണെന്നും മുൻ ലഫ്‌.കേണൽ കൂടിയായ ഇന്ദ്രജിത്ത് കുറിച്ചു. സുശാന്തിൻ്റെ മാനേജർ സാമുവൽ മിറാൻഡ , പാചകക്കാരൻ ദീപേഷ് സാവന്ദ് എന്നിവരെയും എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു