അങ്കത്തിനൊരുങ്ങി കേരളം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻസിപി; എലത്തൂരിൽ എ കെ ശശീന്ദൻ സ്ഥാനാർത്ഥിയാകും

Published : Mar 16, 2026, 01:50 PM IST
A K Saseendran

Synopsis

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻസിപി. എലത്തൂരിൽ എ കെ ശശീന്ദൻ, കുട്ടനാട്ടിൽ തോമസ് കെ തോമസ്, മലപ്പുറത്ത് കെ ടി മുജീബ് എന്നിവരാണ് മത്സരിക്കുക.

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തതോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻസിപി. എലത്തൂരിൽ എ കെ ശശീന്ദൻ, കുട്ടനാട്ടിൽ തോമസ് കെ തോമസ്, മലപ്പുറത്ത് കെ ടി മുജീബ് എന്നിവരാണ് മത്സരിക്കുക. മുക്കം മുഹമ്മദിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് എ കെ ശശീന്ദനെ എലത്തൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കെ ടി ജലീലിന്റെ ബന്ധുവാണ് കെ ടി മുജീബ്. ‌

എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിൽ പരസ്യ തർക്കം നിലനിന്നിരുന്നു. മന്ത്രി എകെ ശശീന്ദ്രന്റെ എതിർപ്പ് തള്ളി പ്രവർത്തക കൺവൻഷൻ വിളിച്ച ജില്ലാ നേതൃത്വം മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥി ആക്കണം എന്നാവശ്യപ്പെട്ടിരുന്നു. തന്റെ പേരാണോ അയോഗ്യതയെന്നായിരുന്നു ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ ചോദ്യം. എന്നാലിപ്പോൾ മുക്കം മുഹമ്മദിന്റെ എതിർപ്പ് തള്ളിക്കൊണ്ട് എ കെ ശശീന്ദനെ വീണ്ടും സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പേരാവൂർ എന്റെ സ്വന്തം നാട്'; പാർട്ടി തീരുമാനം അനുസരിച്ചാണ് മത്സരിക്കുന്നതെന്നും കെ കെ ശൈലജ
52 വർഷത്തെ കോൺ​ഗ്രസ് ബന്ധം, കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് പാർട്ടി വിട്ടു; രാജി ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ച്