കുട്ടനാട്ടിലെ ഇടതുസ്ഥാനാര്‍ത്ഥി: അഭിപ്രായ ഭിന്നത അവസാനിപ്പിക്കാന്‍ എന്‍സിപി യോഗം

Web Desk   | Asianet News
Published : Feb 27, 2020, 12:53 AM ISTUpdated : Feb 27, 2020, 07:24 AM IST
കുട്ടനാട്ടിലെ ഇടതുസ്ഥാനാര്‍ത്ഥി: അഭിപ്രായ ഭിന്നത അവസാനിപ്പിക്കാന്‍ എന്‍സിപി യോഗം

Synopsis

തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് മത്സരിക്കണമെന്ന് ഒരു വിഭാഗം തോമസ് ചാണ്ടിയുടെ വിശ്വസ്തനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി സലിം ചാക്കോയെ മല്‍സരിപ്പിക്കണമെന്നും ആവശ്യം

കൊച്ചി: കുട്ടനാട് സീറ്റിനെച്ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ എന്‍ സി പി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നേതൃയോഗം ചേരുന്നത്. ഇതിനിടെ പാര്‍ട്ടിയില്‍ കുടുംബാധിപത്യം അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

തോമസ് ചാണ്ടിയുടെ വിശ്വസ്തനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി സലിം ചാക്കോയെ മല്‍സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. പുതിയ സംസ്ഥാന അധ്യക്ഷന്‍റെ കാര്യത്തിലും നേതൃയോഗത്തില്‍ ചര്‍ച്ചയുണ്ടാകും. ഇതിനിടെ നേതൃയോഗം ചേരാനിരിക്കെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തുവന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കൊച്ചി നഗരത്തില്‍  പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു