ജനങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് വികസന മാർഗരേഖയിറക്കാൻ രാജീവ് ചന്ദ്രശേഖർ; ഫോൺ നമ്പർ പുറത്തിറക്കി

Published : Mar 31, 2024, 10:04 AM IST
ജനങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് വികസന മാർഗരേഖയിറക്കാൻ രാജീവ് ചന്ദ്രശേഖർ; ഫോൺ നമ്പർ പുറത്തിറക്കി

Synopsis

807 807 0777 എന്ന നമ്പറിൽ വിളിച്ചും മെസേജ് അയച്ചും പത്ത് വരെ ആവശ്യങ്ങൾ മുന്നോട്ട് വെക്കാം. പന്നാലെ മാർഗ്ഗരേഖ പുറത്തിറക്കാനാണ് പദ്ധതി.

തിരുവനന്തപുരം: ജനങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് തലസ്ഥാന വികസനത്തിനായി മാർഗ്ഗരേഖ ഇറക്കാൻ കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഇനി കാര്യം നടക്കുമെന്ന മുദ്രാവാക്യത്തിൽ മാത്രമൂന്നിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം. നടത്തേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് അറിയിക്കാൻ ഫോൺ നമ്പർ അടക്കം നൽകിയാണ് പുതിയ പ്രചാരണം

വികസനം, വികസനം, വികസനം. പ്രചാരണത്തിന്റെ ഒന്നാം ദിനം മുതൽ രാജീവ് ചന്ദ്രശേഖർ ഊന്നിപ്പറയുന്നത് ഒറ്റ അജണ്ടയാണ്. ഇനി കാര്യം നടക്കും എന്ന ടാഗ് ലൈൻ വികസനത്തിനുള്ള ഗ്യാരണ്ടിയും സിറ്റിംഗ് എംപി ശശി തരൂരിനുള്ള കുത്തും. തീരമേഖലയുടെ സമഗ്രവികസനത്തിനുള്ള ബ്ലൂ എക്കണോമി, തിരുവനന്തപുരത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാൻ സ്റ്റഡീഡ് ഇൻ ട്രിവാൻഡ്രം അടക്കം ബ്രാൻഡ് ട്രിവാൻഡ്രത്തിനായി മുന്നോട്ട് വെച്ച ആശയങ്ങളേറെ. അടുത്ത ഘട്ടമെന്ന നിലക്കാണ് നടത്തേണ്ട കാര്യങ്ങൾ ജനങ്ങളോട് ചോദിച്ചറിയുന്നത്. 807 807 0777 എന്ന നമ്പറിൽ വിളിച്ചും മെസേജ് അയച്ചും പത്ത് വരെ ആവശ്യങ്ങൾ മുന്നോട്ട് വെക്കാം. പന്നാലെ മാർഗ്ഗരേഖ ഇറക്കും.

രാഷ്ട്രീയത്തിനതീതമായി നഗരവികസനം മുൻനിർത്തി തരൂരിനെ തുണച്ചിരുന്ന പൗരപ്രമുഖരെയും യുവവോട്ടർമാരെയും രാജീവ് ചന്ദ്രശേഖർ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദേശകാര്യ വിദഗ്ധൻ ടിപി ശ്രീനിവാസനാണ് രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ.  ജയിച്ചാൽ എംപി എന്ന നിലക്ക് മാർഗ്ഗരേഖ നടപ്പാക്കും, അല്ലെങ്കിലും തലസ്ഥാന വികസനത്തിനൊപ്പമുണ്ടാകും ഇതാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ വാഗ്ദാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം