
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ രാജി ആവശ്യപ്പെട്ട് എക്സിൽ വിവാദ ട്വീറ്റ് ഇട്ടതിനെ തുടര്‍ന്ന് ഡിജിറ്റൽ മീഡിയ സെല്ലിനെ നിയന്ത്രിക്കാൻ കെപിസിസി നീക്കം തുടങ്ങി. മാര്‍ഗ നിര്‍ദ്ദേശം കൊണ്ടു വരാനാണ് ആലോചന. എക്സിൽ ട്വീറ്റുകള്‍ ഇടാൻ ചുമതലപ്പെടുത്തിയ സംഘത്തെ മാറ്റാനാണ് നീക്കം. ട്വീറ്റിട്ട വ്യക്തിയെ ചുമതലയിൽ നിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഇന്നലെ അറിയിച്ചിരുന്നു. കോഴിക്കോട് ജില്ലക്കാരനെയാണ് നീക്കിയതെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ സമരത്തെ തകര്‍ക്കുന്ന തരത്തിലെ ട്വീറ്റെന്ന് അഭിപ്രായവും കടുത്ത അതൃപ്തിയും എഐസിസി നേതാക്കള്‍ അറിയിച്ച സാഹചര്യത്തിലാണ് നടപടി. കെപിസിസി ഡിജിറ്റിൽ മീഡിയ സെൽ ചുമതലയുള്ളവര്‍ പരിശോധിച്ച് മാത്രമേ എക്സിലും ട്വീറ്റുകള്‍ ഇടാവൂയെന്നാണ് നേതാക്കളുടെ അഭിപ്രായം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam