നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിനെതിരെ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്, കാരണം കാണിക്കൽ നോട്ടീസ്

Published : Oct 18, 2026, 07:49 AM IST
nedumbassery accident case

Synopsis

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചു

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ലൈസൻസ് റദ്ദാക്കുന്നതിന് മുൻപ് സുഹൈലിനെ കേൾക്കും. കാറിൽ നിയമവിരുദ്ധ മോഡിഫിക്കേഷനും പ്രഥാമിക പരിശോധനയിൽ മിനികൂപ്പറിന്റെ സൈലൻസറിൽ അനധികൃത മോഡിഫിക്കേഷനും കണ്ടെത്തിയിട്ടുണ്ട്. കാർ വിശദ പരിശോധനക്ക് വിധേയമാക്കും.

സിസിടിവിയിൽ അമിത വേ​ഗത വ്യക്തമാണ്. വിമാനത്താവള വഴിയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചു കഴിഞ്ഞു. കാർ കുതിച്ചു പാഞ്ഞെന്ന് തുടക്കം മുതൽ വ്യക്തമാണ്. കാറിന്റെ ഇഡിആർ വിവരങ്ങൾ ലഭിക്കാനായി എംവിഡി കാത്തിരിക്കുകയാണ്. അതേസമയം, സുഹൈലിന്റെ രക്തസാമ്പിളിൽ ആൽക്കഹോളിന്റെ അളവ് 161 എംജിയാണ്. മൂത്രസാമ്പിളിൽ ആൽക്കഹോളിന്റെ അളവ് 230 എംജിയുമാണ്. 30Mg ആണ് അനുവദനീയ അളവ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, 3 ദിവസം ജാഗ്രത നിർദ്ദേശം
കിഫ്‌ബി കടമെടുപ്പ്; അപകടം മുൻ ധനമന്ത്രി നേരത്തെ കണ്ടു, ആശങ്ക മറികടന്ന് മുന്നോട്ട് പോയത് പിണറായി വിജയൻ