നെടുങ്കണ്ടം കസ്റ്റഡിമരണം; പണം നിക്ഷേപിച്ചത് കുമളിയിലെ ചിട്ടിക്കമ്പനിയിലെന്ന് വെളിപ്പെടുത്തല്‍

Published : Jul 01, 2019, 02:14 PM ISTUpdated : Jul 01, 2019, 02:35 PM IST
നെടുങ്കണ്ടം കസ്റ്റഡിമരണം; പണം നിക്ഷേപിച്ചത് കുമളിയിലെ ചിട്ടിക്കമ്പനിയിലെന്ന് വെളിപ്പെടുത്തല്‍

Synopsis

രാജ്‍കുമാര്‍ ചിട്ടിയിലൂടെ പിരിച്ചെടുത്ത പണം നിക്ഷേപിച്ചിരുന്നത് കുമളിയിലെ ചിട്ടിക്കമ്പനിയിലെന്ന്  ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. 

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്‍കുമാര്‍ ചിട്ടിയിലൂടെ പിരിച്ചെടുത്ത പണം നിക്ഷേപിച്ചിരുന്നത് കുമളിയിലെ ചിട്ടിക്കമ്പനിയിലെന്ന്  ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത പണം പുതിയ ഇന്നോവ കാറിലാണ് രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നതെന്നും ഹരിത ഫൈനാന്‍സില്‍ ജീവനക്കാരിയായിരുന്ന സുമ  പറഞ്ഞു. 

നാട്ടുകാരില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം ദിവസവും കുമളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്. മൂന്ന്  പേരാണ് സ്ഥാപനത്തില്‍ നടത്തിപ്പുകാരായി വന്നിരുന്നത്. അതിലൊരാളാണ് രാജ്‍കുമാര്‍. രാജു എന്നാണ് സ്ഥാപനത്തിലുള്ളവര്‍ പറഞ്ഞിരുന്നത്. മറ്റൊരാള്‍ ചിട്ടിതട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ മഞ്ജുവിന്‍റെ ഭര്‍ത്താവ് അജിമോന്‍ ആയിരുന്നു. ഇയാളാണ് പണവുമായി പോകുമ്പോള്‍ രാജ്കുമാറിന്‍റെ വാഹനം ഓടിച്ചിരുന്നതെന്നും സുമ പറഞ്ഞു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ലേഖനം എഴുതി, പിന്നാലെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം; ജീവനക്കാരനെതിരായ നടപടി റദ്ദാക്കി ഹൈക്കോടതി
'മിണ്ടാതിരിക്കണമെന്ന് പലരും ഉപദേശിച്ചു, വാർത്ത വരും വരെ പൊലീസ് എഫ്‌ഐആർ ഇട്ടില്ല'; പിടി കുഞ്ഞുമുഹമ്മദിനെതിരെ ആശ ആച്ചി ജോസഫ്