
പത്തനംതിട്ട: തിരുവല്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച നെടുമ്പ്രം സ്വദേശി വൈറസ് ബാധിതനായിരുന്നില്ലെന്ന് സ്ഥിരീകരണം. ഇയാളുടെ സ്രവ പരിരോധനാ ഫലം നെഗറ്റീവാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടന്ന പരിശോധനയിലാണ് മരിച്ച വിജയകുമാറിന് കൊവിഡ് ബാധയില്ലെന്ന് വ്യക്തമായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ശ്വാസതടസത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞു വീണ വിജയകുമാറിനെ ബന്ധുക്കൾ ചേർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിജയകുമാറിന് പ്രാഥമിക ചികിത്സ നൽകിയ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അടക്കം ആറ് ജീവനക്കാരെയും ആശുപത്രിയിൽ എത്തിച്ച നാല് ബന്ധുക്കളെയും നേരത്തെ നിരീക്ഷണത്തിലാക്കിയിരുന്നു. കഴിഞ്ഞ മാസം 22-ാം തിയതിയാണ് ഹൈദരാബാദില്‍ നിന്ന് ഇയാള്‍ തിരികെ നാട്ടില്‍ എത്തിയത്. തുടര്‍ന്ന് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
Read More: തിരുവല്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു, വന്നത് ഹൈദരാബാദിൽ നിന്ന്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam