കോ‍‍ർപറേഷനിലെ ശുപാർശ കത്ത്: വിജിലൻസ് അന്വേഷണം വൈകും, പ്രാഥമികാന്വേഷണത്തിന് 45 ദിവസം വരെ വേണമെന്ന് വിജിലൻസ്

By Web TeamFirst Published Nov 16, 2022, 6:26 AM IST
Highlights

ശുപാർശ കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കും. അന്വേഷണം തുടരുകയാണെന്ന നിലപാടായിരിക്കും വിജിലൻസ് സ്വീകരിക്കുക

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റേയും കൗൺസിലർ ഡി.ആർ.അനിലിന്റേയും ശുപാർശ കത്തുകളെ കുറിച്ചും പിൻവാതിൽ നിയമങ്ങളെ കുറിച്ചുമുള്ള വിജിലൻസ് അന്വേഷണം വൈകും.പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസമെടുക്കാമെന്നാണ് വിജിലൻസ് നിലപാട്.കത്തിന്റെ ആധികാരിത ,പിൻവാതിൽ നിയമനങ്ങൾ എന്നിവയിൽ ഇനിയും അന്വേഷണം പൂർത്തീകരിക്കാനുണ്ടെന്ന നിലപാടിലാണ് വിജിലൻസ്.

ശുപാർശ കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കും. അന്വേഷണം തുടരുകയാണെന്ന നിലപാടായിരിക്കും വിജിലൻസ് സ്വീകരിക്കുക.

അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ സമരം ഇന്നും തുടരും.മഹിളാ കോൺഗ്രസ് ഇന്ന് കോർപ്പറേഷനിലേക്ക്
മാർച്ച് നടത്തും.

കത്ത് വിവാദം: പ്രത്യേക കൗൺസിൽ ചേരും, ബിജെപി ആവശ്യപ്പെട്ട ദിവസത്തിനും മുന്നേ യോഗം വിളിച്ച് മേയർ

click me!