
കൊച്ചി: ആവശ്യത്തിന് സൂചിയില്ലാതെ വന്നതോടെ കൊച്ചി കോർപ്പറേഷനിൽ വാക്സീനേഷൻ ക്യാമ്പ് മുടങ്ങി. കോർപ്പറേഷന്റെ സ്പെഷൽ വാക്സീനേഷൻ ഡ്രൈവാണ് മുടങ്ങിയത്. വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും വേണ്ടി ഇന്ന് സംഘടിപ്പിച്ച വാക്‌സിനേഷൻ ക്യാമ്പും മാറ്റിയിട്ടുണ്ട്. സൂചിയുടെ ക്ഷാമമുണ്ടെന്നും വാക്സീനേഷൻ ഡ്രൈവ് മാറ്റുകയാണെന്നും മേയർ അനിൽകുമാർ ഇന്നലെ കൗൺസിലർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്നുള്ള കെടുകാര്യസ്ഥതയാണ് കാരണമെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്ത് വന്നു. കോർപറേഷൻ അധികൃതർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ടി ജെ വിനോദ് എംഎൽഎ കുറ്റപ്പെടുത്തി. സൗജന്യ വാക്സീനേഷന് സംസ്ഥാന സർക്കാരിനും കോർപ്പറേഷനും വ്യക്തമയ നയമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റം ജനത്തെ ബുദ്ധിമുട്ടിക്കുന്നുവെന്നും യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam