വന്‍ തിരക്ക്; കൊല്ലം നീണ്ടകര തുറമുഖം അടച്ചു

Published : Jun 05, 2020, 09:39 PM IST
വന്‍ തിരക്ക്; കൊല്ലം നീണ്ടകര തുറമുഖം അടച്ചു

Synopsis

പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് ഹാർബർ അടയ്ക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 


കൊല്ലം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൊല്ലം നീണ്ടകര തുറമുഖം അടച്ചു. ശക്തികുളങ്ങര തുറമുഖം ഇന്നലെ അടച്ചതിന് പിന്നാലെ നീണ്ടകര ഹാർബറിൽ ഇന്ന് വൻ തിരക്കായിരുന്നു.  ഇതിന് പിന്നാലെയാണ് നീണ്ടകര ഹാര്‍ബറും അടച്ചത്. പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് ഹാർബർ അടയ്ക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് വീട്ടിൽ മരിച്ച സേവ്യറിന്‍റെ ഭാര്യ ശക്തികുളങ്ങര  തുറമുഖത്തെ മത്സ്യ വില്‍പ്പനക്കാരി ആയിരുന്നു. 

സേവ്യറിന് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സേവ്യർ മരിച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചതും കൊവിഡ് പരിശോധന നടത്തിയതും. സേവ്യര്‍ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കത്തില്‍ ഏര്‍പ്പെട്ടിട്ടുമില്ല. സേവിയറിന്‍റെ ഭാര്യ ഉള്‍പ്പടെ ഉള്ളവരുടെ സ്രവപരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും